ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു എന്ന ആപ്തവാക്യം വാഹനങ്ങളില്‍ പതിക്കാന്‍ തീരുമാനമെടുത്ത് ഒരു നഗരസഭ

‘ഇന്‍ ഗോഡ് വി ട്രസ്റ്റ്’ (ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു) എന്ന ആപ്തവാക്യം നഗരസഭാ വാഹനങ്ങളില്‍ പതിക്കാന്‍ തീരുമാനമെടുത്ത് അമേരിക്കന്‍ സംസ്ഥാനമായ വെര്‍ജീനിയയിലെ ചെസപീക്ക് സിറ്റി കൗണ്‍സില്‍. ഇതു സംബന്ധിച്ച പ്രമേയം ചെസപീക്ക് സിറ്റി കൗണ്‍സില്‍ അംഗങ്ങള്‍ ഐക്യകണ്ഠേനയാണ് പാസാക്കിയത്.

ആളുകളെ ഐക്യത്തിലേക്ക് കൊണ്ടുവരാന്‍ വേണ്ടിയുള്ള ഒരു ആരോഗ്യപരമായ ദേശീയത വളര്‍ത്തിയെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് നഗരസഭാ കൗണ്‍സില്‍ അംഗം ഡോണ്‍ കാരി പറഞ്ഞു. നഗരത്തിലെ കാറുകളില്‍ ‘ഇന്‍ ഗോഡ് വി ട്രസ്റ്റ്’ ബോര്‍ഡ് സ്ഥാപിക്കാന്‍ ഏകദേശം ഒരു വര്‍ഷം വേണ്ടിവരുമെന്നാണ് കരുതപ്പെടുന്നത്. അറ്റകുറ്റപ്പണികള്‍ക്കായി എത്തുമ്പോഴും പുതിയ വാഹനം വാങ്ങുമ്പോഴും ബോര്‍ഡുകള്‍ സ്ഥാപിച്ച് നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

1950 -കളിലാണ് ഇത് അമേരിക്കയുടെ ഔദ്യോഗിക ആപ്തവാക്യമായി തെരഞ്ഞെടുക്കപ്പെടുന്നത്. 1956 ജൂലൈ 30 -നാണ് ആദ്യമായാണ് അമേരിക്കയില്‍ ‘ഇന്‍ ഗോഡ് വി ട്രസ്’റ്റ് നാഷ്ണല്‍ മോട്ടോയായി അംഗീകരിച്ചത്. പൊലീസ്, അഗ്‌നിശമന സേന ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വാഹനങ്ങളില്‍ പതിച്ചിരുന്ന ‘ഇന്‍ ഗോഡ് വി ട്രസ്റ്റ്’ ഇടക്കാലത്തു വച്ച് പലരും ഒഴിവാക്കിയെങ്കിലും ഇപ്പോള്‍ വീണ്ടും ഇടംപിടിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.