ബാലവേലക്കെതിരെ ജർമനിയിൽ നക്ഷത്രഗായകർ 

ബാലവേലയില്‍നിന്നും കുട്ടികളെ മോചിക്കാനുള്ള ധനസഹായ പദ്ധതിയുമായിട്ട് ജര്‍മനിയിലെ നക്ഷത്രഗായകര്‍ രംഗത്തിറങ്ങുന്നു  Star Campaign 2018 എന്നപേരിൽ ജർമനിയിലെ കരോൾ ഗായകസംഘത്തിലെ കുട്ടികളാണ് ഒത്തുചേരുന്നത്. ലോകത്ത് വിവിധ രാജ്യങ്ങളില്‍ ബാലവേലയ്ക്ക് അടിമകളായ കുട്ടികളെ മോചിപ്പിക്കാന്‍ ജര്‍മനിയിലെ‍ തിരുബാലസഖ്യത്തിലെ 2600 നക്ഷത്ര ഗായകരാണ് ഒത്തുചേരുന്നത്. ജര്‍മനിയിലെ നക്ഷത്രഗായകരുടെ കൂട്ടായ്മയുടെ 60-Ɔമത്തെ പരിപാടിയാണിത്.

പൂജരാജാക്കളുടെ വേഷവിതാനത്തില്‍ കുട്ടികള്‍ വീടുകള്‍ തോറും കയറിയിങ്ങി, കരോള്‍ഗീതങ്ങള്‍ പാടി തങ്ങളുടെ സമപ്രായക്കാരായ പാവപ്പെട്ട കുട്ടികളെ സഹായിക്കാന്‍ പണം ശേഖരിക്കുന്നു. ഈ ജര്‍മന്‍ പാരമ്പര്യത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. കരോള്‍ ഗീതങ്ങൾ  പാടിയശേഷം കുട്ടികള്‍ പ്രത്യേകം കുടുംബങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും നന്ദിയര്‍പ്പിക്കുകയും പുതുവത്സരാശംസകള്‍ ജര്‍മന്‍ ഭാഷയില്‍ നേരുകയും ചെയ്യും.

നക്ഷത്ര ഗായകരുടെ സംഘടന ജര്‍മ്മനിയില്‍ മാത്രം 1200 ദേവാലയങ്ങളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു. അതില്‍ ഏകദേശം 50,000-ത്തോളം അംഗങ്ങളുണ്ടത്രേ! ക്രിസ്തുമസ് നാളില്‍ തുടങ്ങി പ്രത്യക്ഷീകരണത്തിരുനാള്‍, അല്ലെങ്കില്‍ പൂജരാജാക്കളുടെ തിരുനാള്‍വരെ നക്ഷത്രഗായകര്‍ കാരുണ്യ പ്രവര്‍ത്തനത്തിനുള്ള ധനശേഖരത്തിന് ഗാനങ്ങള്‍ ആലപിച്ചിറങ്ങുന്നു.

പാവങ്ങളുടെ പക്ഷംചേരുവാനും ഐകദാര്‍ഢ്യം പ്രകടിപ്പിക്കുവാനും ലോകത്ത് ഉടലെടുത്തിട്ടുള്ള ഏറെ ശ്രദ്ധേയമായ യുവജനപ്രസ്ഥാനമായി വളര്‍ന്നിട്ടുണ്ട് നക്ഷത്രഗായകര്‍. ക്രിസ്തു ഈ ഭവനത്തെ ആശീര്‍വ്വദിക്കട്ടെഎന്ന ആശംസാ ഗീതത്തോടെയാണ് നക്ഷത്രഗായകര്‍ അവരുടെ സായാഹ്നപരിപാടികള്‍ ഓരോ ഭവനത്തിലും അരങ്ങേറുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.