ചാഡിൽ, ദൈവാലയത്തെ അവഹേളിച്ചും വൈദികനെ ആക്രമിച്ചും സൈനികരുടെ അതിക്രമം 

സെൻട്രൽ ആഫ്രിക്കൻ രാജ്യമായ ചാഡിൽ ഒരു ഇടവക ദൈവാലയത്തിനും വൈദികനും നേരെ സൈനികരുടെ ആക്രമണം. സെന്റ് ഇസിദോർ ബകഞ്ച ഇടവക ദൈവാലയത്തിനു നേരെയാണ് മൂന്ന് സൈനികർ അവഹേളനപരമായ രീതിയിൽ പെരുമാറുകയും ആക്രമണം നടത്തുകയും ചെയ്തത്. ഈ ആക്രമണത്തിനെതിരെ എൻ’ജമേന ആർച്ചുബിഷപ്പ് ജിതാൻഗർ ഗോറ്റ്ബെ എഡ്മണ്ട് പ്രതിഷേധം അറിയിച്ചു.

നവംബർ മൂന്നിന് വാലിയ-ഗോറി പട്ടണത്തിലെ സെന്റ് ഇസിദോർ ബകഞ്ച ഇടവകയിലേക്ക് സൈന്യം ബലമായി പ്രവേശിക്കുകയും ഫാ. സൈമൺ-പിയറി മഡോവിനെ ആക്രമിക്കുകയുമായിരുന്നു. ഈ മൂന്ന് സൈനികരും ജനങ്ങളോടും അവർ ഇരുന്ന ദൈവാലയത്തോടും യാതൊരു ബഹുമാനവുമില്ലാതെയാണ് ഇടപെട്ടത്. ആ സമയം ഇടവക വികാരി സ്ഥലത്തില്ലായിരുന്നു.

“ഇടവക വികാരി അവിടെ എത്തിയപ്പോൾ, അദ്ദേഹം സൈനികരോട് സ്വയം പരിചയപ്പെടുത്തുകയും എന്തിനാണ് വന്നതെന്ന കാരണം അന്വേഷിക്കുകയും ചെയ്തു. ഉടനെ മൂന്ന് സൈനികരും വൈദികനെ അപമാനിക്കുകയും ദൈവാലയത്തിനുള്ളിൽ മൂത്രമൊഴിക്കുകയും ചെയ്തു. ഇവരുടെ അപമാനകരമായ പ്രവർത്തികൾ മൊബൈലിൽ പകർത്താൻ ശ്രമിച്ചതിന് വൈദികനെ അവർ മർദ്ദിക്കുകയും ഫോൺ പിടിച്ചുവാങ്ങുകയും ചെയ്യുകയായിരുന്നു” – ആർച്ചുബിഷപ്പ് പ്രസ്താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.