സെന്റ് ലോറെന്‍സിന്റെ കണ്ണുനീര്‍ കാണണോ? ഈ ദിവസങ്ങളില്‍ അവസരം ഉണ്ട്! 

സെന്റ് ലോറെന്‍സിന്റെ കണ്ണുനീര്‍ കാണണോ? എങ്കില്‍ മാനത്ത് നോക്കിയാല്‍ മതി! ഇത് എന്ത് മണ്ടത്തരമാണ് എന്ന് പറയാന്‍ വരട്ടെ. സംഭവം സത്യമാണ്.

വിശുദ്ധ ലോറെന്‍സിന്റെ കണ്ണുനീര്‍ തന്നെ കാണാം. പക്ഷേ ‘ സെന്റ് ലോറെന്‍സിന്റെ കണ്ണുനീര്‍’ എന്ന് പറഞ്ഞത്, ഒരു കൊള്ളിമീനിനെ ആണെന്ന് മാത്രം. സെന്റ് ലോറെന്‍സിന്റെ പേരില്‍ ഉള്ളൊരു കൊള്ളിമീന്‍( meteor shower ).

സൂര്യന്‍ ചുറ്റുമുള്ള 133 വര്‍ഷത്തെ സഞ്ചാരപഥത്തിലെ ഭ്രമണം പൂര്‍ത്തിയാക്കുമ്പോള്‍ ഈ ധൂമകേതു ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് പൊടിപടലങ്ങളും അവശിഷ്ടങ്ങളും വര്‍ഷിക്കും. സ്വിഫ്റ്റ് – ടട്ടില്‍ എന്ന ഒരു ഉല്‍ക്ക ശലകവുമായി ബന്ധപ്പെട്ട ഒരു പ്രക്രിയയാണ് ഇത്. എന്നാല്‍ ഇത് ഭൂമിക്ക് ഇപ്പോള്‍ ദോഷം ചെയ്യുന്ന ഒന്നല്ല.

ഉത്തര അര്‍ദ്ധഗോളത്തില്‍ ഉള്ളവര്‍ക്കാണ് ‘സെന്റ് ലോറന്‍സ് കരയുന്നത്’ കാണാന്‍ അവസരം ഉണ്ടാവുക. ആഗസ്ത് 11നും 12 നുമുള്ള രാത്രികളിലാണ് ഇത് കൂടുതല്‍ ദൃശ്യമാകുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.