വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ പ്രസിദ്ധമായ വാക്യങ്ങൾ  

    ലോകം മുഴുവന്‍ സ്‌നേഹം എന്ന സന്ദേശം കൊണ്ട് കീഴടക്കിയ മഹനീയ വ്യക്തിത്വമായിരുന്നു  വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടേത്. മനുഷ്യരെയും പ്രകൃതിയെയും സ്‌നേഹിച്ച വിശുദ്ധന്‍. അദ്ദേഹത്തിന്റെ വാക്കുകള്‍ എപ്പോഴും പ്രചോദനം പകരുന്നവയായിരുന്നു. അഗാധമായ സ്‌നേഹം തുളുമ്പി നില്‍ക്കുന്ന, അത് മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കുന്ന വാക്കുകള്‍. വാക്കുകളിലൂടെ എപ്പോഴും മറ്റുള്ളവരിലേക്ക് പ്രത്യാശ പകരുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

    വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ പ്രസിദ്ധമായ ചില വാക്കുകള്‍ താഴെ ചേര്‍ക്കുകയാണ്:

    1 . ഒരാള്‍ ദൈവത്തെ സേവിക്കുന്നത് മൂകത നിറഞ്ഞ മുഖത്തോടെ ആയിരിക്കരുത്.

    2 . നിങ്ങള്‍ അധരം കൊണ്ട് സമാധാനം പ്രഘോഷിക്കുമ്പോള്‍ നിങ്ങളുടെ ഹൃദയത്തിലും അത് ഉണ്ടായിരിക്കുവാന്‍ പൂര്‍ണ്ണമായും ശ്രദ്ധിക്കുക.

    3 . മുറിവുണക്കാനായി വിളിക്കപ്പെട്ടവരാണ് നമ്മള്‍ എങ്കില്‍ തകര്‍ന്നവരെ ഒരുമിച്ചു കൂട്ടുകയും വഴിതെറ്റിയവര്‍ക്കു അഭയം നല്‍കുകയും ചെയ്യുക.

    4 . അനേകം നിഴലുകളെ അകറ്റാന്‍ ഒരു സൂര്യകിരണത്തിനു കഴിയും.

    5 . ശത്രുക്കളാകാന്‍ ആരും വിളിക്കപ്പെട്ടിട്ടില്ല. എല്ലാവരും   നിങ്ങളുടെ ഉപകാരികള്‍ ആണ്. അതിനാല്‍ ആരും നിങ്ങളെ ഉപദ്രവിക്കുകയില്ല. നിങ്ങള്‍ക്ക് നിങ്ങളല്ലാതെ മറ്റൊരു ശത്രു ഇല്ല.

    6 . ആദ്യം നിങ്ങളെ തന്നെ ശുദ്ധീകരിക്കുക; ശേഷം സമൂഹത്തെയും.

    7 . എത്രയധികം നമുക്ക് പ്രാര്‍ത്ഥിക്കാന്‍ കഴിയും എന്ന് അന്വേഷിക്കാതെ സ്വയം പ്രാര്‍ത്ഥനയായി മാറുക.

    8 . ദൈവമേ എന്നെ സമാധാനത്തിന്റെ ഒരു ഉപകരണമാക്കി മാറ്റണമേ. വിദ്വേഷമുള്ളിടത്ത് സ്‌നേഹം വിതയ്ക്കാന്‍ അനുവദിക്കണമേ.

    9 . നാം എന്താണോ തിരയുന്നത് അതാണ് കാണുന്നത്.

    10 . ഈ ലോകത്തില്‍ നിന്ന് നിങ്ങള്‍ യാത്രയാകുമ്പോള്‍ നിങ്ങള്‍ നേടിയതൊന്നും നിങ്ങള്‍ കൊണ്ടുപോകുകയില്ല. നിങ്ങള്‍ കൊടുത്തത് മാത്രമാവും കൊണ്ടുപോകുക എന്ന് ഓര്‍ക്കുക.

    ദൈവവും മനുഷ്യനും മനുഷ്യര്‍ തമ്മിലും ഉള്ള ബന്ധം കൂടുതല്‍ ദൃഢത ഇല്ലാതാക്കുവാന്‍ ഉതകുന്ന കാര്യങ്ങളാണ് വിശുദ്ധ ഫ്രാന്‍സിസ് അസീസി തന്റെ ജീവിതത്തിലൂടെ പറഞ്ഞു വെച്ചത്, കാണിച്ചു തന്നത്.

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.