ദൈവവചനം അനുദിന ജീവിതത്തിൽ മുറുകെ പിടിക്കുവാൻ ആഹ്വാനം ചെയ്ത് ഗോവ ബിഷപ്പ്

അനുദിന ജീവിതത്തിൽ വിശുദ്ധ ഗ്രന്ഥവും ദൈവവചനവും ഹൃദയത്തോട് ചേർത്തു നിർത്തുവാൻ ആഹ്വാനം ചെയ്ത് ആർച്ച് ബിഷപ്പ് ആർച്ച് ബിഷപ്പ് ഫിലിപ്പ് നെറി ഫെറിയോ. സിസിബിഐ പ്രസിഡന്റും ഗോവയിലെ ബിഷപ്പും ആയ അദ്ദേഹം ‘സെലിബ്രെറ്റിങ് ദി വേർഡ് ഓഫ് ഗോഡ്’ എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിലാണ് ഈ കാര്യം വ്യക്തമാക്കിയത്.

“ദൈവവചനത്തിനായി നമ്മുടെ ജീവിതത്തിൽ ഇടം നൽകുക. ഓരോ ദിവസവും ബൈബിളിലെ ഒന്നോ രണ്ടോ വാക്യങ്ങൾ നമുക്ക് വായിക്കാം. ആ വചനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാൻ ശ്രമിക്കാം. ഈ പുസ്തകം ആരാധന ക്രമത്തിലും ജീവിതത്തിലും തിരുവചനത്തിന്റെ പ്രാധാന്യം  മനസിലാക്കുവാൻ നിങ്ങളെ സഹായിക്കും”- അദ്ദേഹം അഭിപ്രായപ്പെട്ടു.

ദൈവവചനത്തെക്കുറിച്ചുള്ള നാല് സഭാ രേഖകൾ പുസ്തകം ഒരുമിച്ച് കൊണ്ടുവരുന്നു. അതിൽ ഫ്രാൻസിസ് പാപ്പായുടെ കത്തുകളും ഉൾപ്പെടുന്നു. ‘സെലിബ്രേറ്റിംഗ് ദി വേർഡ് ഓഫ് ഗോഡ്’ സി‌സി‌ബി‌ഐ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുസ്തകത്തിന്റെ പകർപ്പുകൾക്കായി സി‌സി‌ബി‌ഐ ജനറൽ സെക്രട്ടേറിയറ്റ് അല്ലെങ്കിൽ  +91-9886730224 മൊബൈൽ നമ്പറിലേക്ക് വിളിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.