കളിക്കൂട്ടുകാർ ജീവിതത്തെ സ്വാധീനിക്കുന്ന വിധം

സോഷ്യൽ മീഡിയയുടെ വരവോടെ ഏത് പ്രായത്തിലുള്ളവർക്കും അവരുടെ കളിക്കൂട്ടുകാരെ കണ്ടെത്തുക എളുപ്പമുള്ള കാര്യമാണ്. എങ്കിലും കുട്ടിക്കാലത്തെ കൂട്ടുകാരുമായി പലർക്കും ആഴത്തിലുള്ള ബന്ധമില്ല എന്നതാണ് സത്യം. എന്നാൽ ചെറുപ്പകാലത്ത് നാം ഇഷ്ടപ്പെട്ട ആ കൂട്ടുകെട്ട് നമ്മുടെ ജീവിതത്തിൽ വളരെയേറെ സ്വാധീനം ചെലുത്തിയിട്ടുണ്ടാവാം. അതുകൊണ്ടു തന്നെ അവരുമായുള്ള അടുപ്പവും സ്നേഹവും എപ്പോഴും കാത്തുസൂക്ഷിക്കണം. എന്തുകൊണ്ട് ഇക്കാര്യം പ്രധാനമാണ് എന്നതിന് പ്രധാനമായും ആറ് കാര്യങ്ങളാണ് പറയുന്നത്. അവ ഏതൊക്കെയെന്ന് നോക്കാം…

1. കുട്ടിക്കാലത്തെ കളിക്കൂട്ടുകാർ നമ്മുടെ വേരിന്റെ ഭാഗമാണ്. നമ്മുടെ വളര്‍ച്ചയുടെ ഭാഗമായിരുന്നവരാണ്.

2. നമ്മെക്കുറിച്ച് ആഴത്തിൽ അറിയാവുന്നവരാണ്. നമ്മുടെ ചെറിയ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളുമെല്ലാം മനസിലാക്കിയിട്ടുള്ളവരാണ് അവർ.

3. നിങ്ങൾക്ക് നിങ്ങളായിരിക്കാൻ സാധിക്കുന്നത് ചിലപ്പോൾ അവരുടെ അടുത്തായിരിക്കും. അത് പലപ്പോഴും വലിയ ആശ്വാസവും സന്തോഷവും പ്രദാനം ചെയ്യും.

4. രഹസ്യമായ ഒരു കണ്ണിയാൽ കൂട്ടിച്ചേര്‍ക്കപ്പെടുന്നതാണ് ചെറുപ്പത്തിലുള്ള കൂട്ടുകെട്ട്. അതുകൊണ്ടു തന്നെ പെട്ടെന്നൊന്നും അഴിയുന്ന ബന്ധമല്ല അത്.

5. പലപ്പോഴും കൂടെയുള്ളവരെക്കാൾ ആശ്വസിപ്പിക്കാൻ സാധിക്കുന്നത് ഇത്തരത്തിലുള്ള സുഹൃത്തുക്കൾക്കായിരിക്കും.

6. എന്തും തുറന്നുപറയാവുന്നവര്‍ എന്ന നിലയിൽ യാഥാസ്ഥിതികരായി ജീവിക്കാൻ പലപ്പോഴും നല്ല സുഹൃത്തുക്കൾ നമ്മെ സഹായിക്കും. ഇക്കാരണങ്ങളാൽ ചേർത്തുനിർത്തുക… എക്കാലവും നല്ല സുഹൃത്തുക്കളെ …