വി. കുര്‍ബാനയും അനുദിന വചനവും : ഡിസംബര്‍ 8

വിശക്കുന്നവരെ വിശിഷ്‌ട വിഭവങ്ങള്‍ കൊണ്ട്‌ സംതൃപ്‌തരാക്കി
(ലൂക്കാ. 1:53). മറിയത്തിന്റെ സ്തോത്രഗീതത്തിലെ ഒരു ഭാഗമാണിത്.

അമലോത്ഭവ/പാപമേശാത്ത മറിയത്തിന്റെ ഉദരമാണ് ഭൂമിയിൽ ജനിക്കാൻ ഈശോ തിരഞ്ഞെടുത്തത്. വിശപ്പനുഭവിക്കുന്ന മനുഷ്യരെ തന്റെ ശരീര-രക്തങ്ങൾ നൽകി സംതൃപ്തരാക്കാനാണ് ഈശോ പരിശുദ്ധ കുർബാനയായത്. കുർബാനയാകുന്ന ശ്രേഷ്ഠ വിഭവം ആസ്വദിക്കുന്നതിനും സംതൃപ്തിയടയുന്നതിനും മറിയത്തെപ്പോലെ നാമും നിർമ്മലരായിത്തീരണം. കാരണം മറിയത്തെപ്പോലെ ഈശോയെ ഉദരത്തിൽ വഹിക്കേണ്ടവരാണ് നമ്മൾ. അനുതപിച്ച് പാപക്കറകൾ കഴുകിക്കളഞ്ഞ് കുർബാന സ്വീകരിച്ച് നമുക്ക് സംതൃപ്തരാകാം.

ഫാ. ആൽവിൻ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.