വെസ്റ്റ് ബംഗാളിൽ വിശുദ്ധ രൂപങ്ങൾക്ക് നേരെ ആക്രമണം

വെസ്റ്റ് ബംഗാളിൽ വിശുദ്ധരുടെ രൂപങ്ങൾക്ക് നേരെ വ്യാപക ആക്രമണം. റായ്പ്പൂർ രൂപതയുടെ കീഴിൽ ഉള്ള ഗ്രോട്ടോയിലെ മാതാവിന്റെ രൂപവും വിശുദ്ധ മദർ തെരേസയുടെ രൂപവും ആണ് അജ്ഞാതർ തകർത്തത്. മോറാപ്പായി ഇടവകയുടെ അതിർത്തിയിലാണ് ഈ ഗ്രോട്ടോ കൾ സ്ഥിതി ചെയ്യുന്നത്.

രണ്ടു രൂപങ്ങളും ഗ്രോട്ടോയിൽ നിന്ന് അടർത്തി മാറ്റുകയും ചെറിയ കഷണങ്ങളായി തകർക്കുകയും ചെയ്തു. മറ്റു ഗ്രോട്ടോയിലെ രൂപങ്ങൾ ഇത്തരത്തിൽ തകർക്കാൻ ശ്രമിച്ചതായും അത് പരാജയപ്പെട്ടതായും ഉള്ള സൂചനകളാണ് ലഭിക്കുന്നത് എന്ന് രൂപതാധ്യക്ഷൻ ബിഷപ്പ് ശ്യാമൾ ബോസ് അറിയിച്ചു. ദൈവാലയത്തിനുള്ളിലെയോ മുൻഭാഗത്ത് സ്ഥിതിചെയ്യുന്നതോ ആയ മറ്റു രൂപങ്ങൾക്കൊന്നും കേടുപാട് വരുത്തിയിട്ടില്ല എന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി.

സംഭവം അറിഞ്ഞു മുന്നൂറോളം വിശ്വാസികൾ ദൈവാലയത്തിൽ തടിച്ചു കൂടിയിരുന്നു. ബിഷപ്പ് സമാധാനം പുലർത്തുവാൻ ആഹ്വാനം ചെയ്തതിനെ തുടർന്നാണ് അവർ പിരിഞ്ഞു പോയത്. പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.