വെനീസിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപം തകർത്തു

വെനീസിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപം പലസ്തീൻ വംശജനായ ഒരു അഭയാർത്ഥി തകർത്തു. വെനീസിലെ മുൻസിപ്പാലിറ്റിയുടെ ഭാഗമായ മാർഗേര പട്ടണത്തിലെ ജിയോവന്നാച്ചി സ്‌ക്വയറിൽ സ്ഥാപിച്ചിരുന്ന രൂപത്തിന്റെ കൈകളും തലയും ആണ് അക്രമി നശിപ്പിച്ചത്.

ഈ സ്ഥലത്തുള്ള ക്യാമറയിൽ അക്രമിയുടെ ചിത്രം പതിഞ്ഞിരുന്നതിനാൽ കുറ്റവാളിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ബെൽജിയം അഭയാർഥിയായ പലസ്തീൻ വംശജനാണ് ആക്രമി. അക്രമം നടന്നയുടനെ അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഈ ആക്രമണം ക്രിസ്ത്യാനികൾക്ക് മാത്രമല്ല, മുഴുവൻ നഗരത്തിനും ഭീഷണിയാണെന്ന് വെനീസിലെ പാത്രിയർക്കീസ് ​​ഫ്രാൻസെസ്കോ മൊറാഗ്ലിയ പ്രസ്താവനയിൽ പറഞ്ഞു.

വെനീസ് മേയർ ലുയിഗി ബ്രുഗ്നാരോയും ട്വിറ്ററിലൂടെ അക്രമത്തെ അപലപിച്ചു. വെനീസിനെയും നമ്മുടെ ചരിത്രത്തെയും നമ്മുടെ മൂല്യങ്ങളെയും വ്രണപ്പെടുത്തുന്ന ഒരു പ്രവർത്തിയാണിത്. ഇത്തരം നീചപ്രവർത്തികൾ ഇനി ആവർത്തിക്കപ്പെടരുത്. രൂപത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചതായും അദ്ദേഹം തൻ്റെ ട്വിറ്റർ സന്ദേശത്തിലൂടെ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.