ഇടുക്കി രൂപതയുടെ സാന്ത്വനപദ്ധതി രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു

ഇടുക്കി രൂപതയുടെ പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടം ഉദ്‌ഘാടനം ചെയ്തു. കാരിത്താസ് ഇന്ത്യയുടെ ചെയർമാനും അഗർത്തല രൂപതാധ്യക്ഷനുമായ ബിഷപ്പ് ഡോ. ലുമൻ മൊന്തേരോ ആണ് പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിച്ചത്. ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ അധ്യക്ഷത വഹിച്ചു.

ദുരിതമനുഭവിക്കുന്ന ഇടുക്കി രൂപതയിലെ നാനാജാതി മതസ്ഥരായ ജനങ്ങൾക്കായി ഹൈറേഞ്ച് ഡെവലപ്മെന്റ്റ് സൊസൈറ്റിയുടെയും കാരിത്താസ് ഇന്ത്യയുടെയും സഹകരണത്തോടെയാണ് സാന്ത്വന പദ്ധതി രണ്ടാം ഘട്ടം ആരംഭിച്ചിരിക്കുന്നത്. തയ്യൽ മെഷീൻ, കോഴിക്കുഞ്ഞുങ്ങളെ നൽകൽ, പെട്ടിക്കട, കിണർ നിർമ്മാണം, ടോയ്‌ലറ്റ് തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.

ഇത് അതിജീവനത്തിന്റെ കാലമാണെന്നും ദുരിതമനുഭവിക്കുന്നവർ ഒറ്റയ്ക്കല്ല എന്നും ഇന്ത്യയിലെ കത്തോലിക്കാ സഭ നിങ്ങൾക്ക് ഒപ്പമുണ്ട് എന്നും ഉദ്‌ഘാടനം ചെയ്ത ബിഷപ്പ് ഡോ. ലുമൻ മൊന്തേരോ പറഞ്ഞു. സമ്മേളനത്തിൽ തിരഞ്ഞെടുക്കപ്പെട്ടവർക്കു വരുമാനവർധക ഉപാധികൾ വിതരണം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.