ഹമാസ് തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ മൃതസംസ്കാരത്തിന് ഇടുക്കി ബിഷപ്പ് മുഖ്യകാർമ്മികത്വം വഹിക്കും

ഇസ്രായേലിൽ ഹമാസ് തീവ്രവാദികളുടെ റോക്കറ്റ് ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതസംസ്കാരത്തിന് ഇടുക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യകാർമ്മികത്വം വഹിക്കും. മൃതസംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് രണ്ടു മണിക്ക് കീരിത്തോട് നിത്യസഹായ മാതാ ദൈവാലയത്തിൽ നടക്കും.

ഇന്നലെ വൈകിട്ടോടെ സ്വദേശമായ ഇടുക്കിയിലെത്തിച്ചു. സൗമ്യ സന്തോഷിന്റെ വേർപാടിൽ ഇടുക്കി രൂപത അത്യഗാധമായ ദുഃഖം രേഖപ്പെടുത്തി. ജീവസന്ധാരണത്തിനായി വിദേശങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളുടെ ജീവന് സംരക്ഷണം നൽകാൻ കേന്ദ്രസർക്കാർ സത്വരമായി ഇടപെടണമെന്ന് കരിമ്പൻ ബിഷപ്പ്സ് ഹൌസിൽ മാർ ജോൺ നെല്ലിക്കുന്നേലിന്റെ അധ്യക്ഷതയിൽ ചേർന്ന അടിയന്തരയോഗം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.