മലയാളി പുരോഹിതന്റെ ഇറ്റാലിയന്‍ ചിത്രം 

‘ഇക്കോണ ദി അമോറെ’ എന്ന ഇറ്റാലിയന്‍ ഡോക്യമെന്ററി ചിത്രത്തിന്റെ പിന്നണിയില്‍ മലയാളി വൈദികര്‍. -ഫാ. ബിജു മഠത്തിക്കുന്നേല്‍ സി. എസ്. എസ്. ആര്‍., ഫാ. സിജോ തളിയത്ത് സി. എസ്. എസ്. ആര്‍. എന്നിവരുടെ നേതൃത്വത്തിലാണ് ഈ സിനിമ പുറത്തിറങ്ങുന്നത്.  നിത്യസഹായമാതവിന്റെ അത്ഭുതചിത്രത്തെ ആസ്പദമാക്കി ദിവ്യരക്ഷകസഭ നിര്‍മ്മിച്ച ഈ ഡോക്യമെന്ററി ചിത്രം ‘ഇക്കോണ ദി അമോറെ’ 2017 ജൂണ്‍ 15 ന് രാത്രി 11.20 നും ജൂണ്‍ 18 വൈകുന്നേരം 6.30 നും (പ്രാദേശിക സമയം) ഇറ്റാലിയന്‍ ടെലിവിഷന്‍ ചാനല്‍ TV2000 സംപ്രേക്ഷണം ചെയ്യും. സംവിധാനം-ഫാ. ബിജു മഠത്തിക്കുന്നേല്‍ സി. എസ്. എസ്. ആര്‍., സഹസംവിധാനം-ജോയികുമാര്‍, ചിത്രസംയോജനം-ഫാ. സിജോ തളിയത്ത് സി. എസ്. എസ്. ആര്‍., സംഗീതം- ഡെല്‍റ്റസ് തെക്കെആലുങ്കല്‍, നിര്‍മാണം-സ്‌കാലാന്യൂസ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.