‘സമ്പൂർണ്ണ മിഷനറി സഭ’ എന്നതിനെക്കുറിച്ച് ഞാൻ സ്വപ്നം കാണുന്നു: ഫ്രാൻസിസ് പാപ്പാ

സമ്പൂർണ്ണ മിഷനറി സഭ എന്നതിനെക്കുറിച്ച് താൻ സ്വപ്നം കാണുന്നത് തുടരുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ. ഡിസംബർ ആറിന് പുറത്തിറക്കിയ ലോക മിഷൻദിന സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. സുവിശേഷം പ്രചരിപ്പിക്കുന്നതിനുള്ള നവോത്ഥാന ശ്രമങ്ങൾക്കായും പാപ്പാ ആഹ്വാനം ചെയ്തു.

“പ്രിയ സഹോദരീ സഹോദരന്മാരേ, ഒരു സമ്പൂർണ്ണ മിഷനറി സഭയെക്കുറിച്ചും ക്രിസ്ത്യൻ സമൂഹങ്ങൾക്കിടയിൽ മിഷനറി പ്രവർത്തനത്തിന്റെ ഒരു പുതിയ യുഗത്തെക്കുറിച്ചും ഞാൻ സ്വപ്നം കാണുന്നു” – പാപ്പാ കൂട്ടിച്ചേർത്തു

‘ലോക മിഷൻദിനം – വേൾഡ് മിഷൻ സൺഡേ’ എന്നും അറിയപ്പെടുന്നു. 1926 -ൽ പയസ് പതിനൊന്നാമൻ മാർപാപ്പ സ്ഥാപിച്ചതാണ് ലോക മിഷൻദിനം. സാധാരണയായി ഇത് ഒക്ടോബറിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ആചരിക്കുന്നത്. ഈ വർഷം ഒക്ടോബർ 23, ഞായറാഴ്ച ആഘോഷിക്കും.

ക്രിസ്തുവിന് സാക്ഷ്യം വഹിക്കാനുള്ള ഉത്തരവാദിത്വം സഭയിലെ ഓരോ അംഗത്തിനും ഉണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ തന്റെ സന്ദേശത്തിൽ ഊന്നിപ്പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.