താൻ കോവിഡിൽ നിന്നും സുഖം പ്രാപിച്ചുവരികയാണെന്ന് കർദ്ദിനാൾ ബർക്ക്

താൻ കോവിഡിൽ നിന്നും സുഖം പ്രാപിച്ചുവരികയാണെന്ന് കർദ്ദിനാൾ ബർക്ക്. വിശ്വാസികളോട് ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. കോവിഡ് രോഗബാധിതനായി വെന്റിലേറ്ററിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ട്.

കോവിഡ് രോഗബാധയിൽ നിന്ന് മോചിതനായിക്കൊണ്ടിരിക്കുകയാണെന്നും ഇപ്പോൾ എല്ലാ ദിവസവും വിശുദ്ധ കുർബാന അർപ്പിക്കാൻ സാധിക്കുന്നുണ്ടെന്നും കർദ്ദിനാൾ റെയ്മണ്ട് ബർക്ക് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു. 73-കാരനായ കർദ്ദിനാൾ ആഗസ്റ്റിലാണ് കോവിഡ് -19 ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. പിന്നീട് രോഗം വളരെ ഗുരുതരമാവുകയും ആയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.