കാപട്യം ക്രിസ്തീയ സമൂഹത്തിന്‍റെ നികൃഷ്ടശത്രു: ഫ്രാൻസിസ് പാപ്പാ

പങ്കുവയ്ക്കലില്‍ ആത്മാര്‍ത്ഥതയില്ലാതെ വന്നാല്‍ അത് കാപട്യത്തെ നട്ടുവളര്‍ത്തുകയാണ് എന്ന് ഓർമ്മപ്പെടുത്തി ഫ്രാൻസിസ് പാപ്പാ. ബുധനാഴ്ച നടന്ന പൊതു പ്രഭാഷണത്തിലാണ് പാപ്പാ ക്രിസ്തീയചൈതന്യത്തെ ചോർത്തിക്കളയുന്ന കാപട്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.

പങ്കുവയ്ക്കലില്‍ ആത്മാര്‍ത്ഥത ഇല്ലാതെ വന്നാല്‍ അത് കാപട്യത്തെ നട്ടുവളര്‍ത്തുകയാണ്, സത്യത്തില്‍ നിന്നകലുകയാണ്, സ്വാര്‍ത്ഥരായി തീരുകയാണ്, കൂട്ടായ്മയുടെ അഗ്നിയെ കെടുത്തുകയാണ്, ആന്തരികമായ മരണത്തിന്‍റെ മരവിപ്പിലേയ്ക്കു കടക്കുകയാണ്. അങ്ങനെയുള്ളവര്‍ വിനോദസഞ്ചാരികളെപ്പോലെ സഭയിലൂടെ കടന്നുപോവുകയാണ്. നാം സഭയില്‍ വിനോദസഞ്ചാരികള്‍ ആകുകയല്ല മറിച്ച്, പരസ്പരം സഹോദരങ്ങള്‍ ആയിരിക്കുകയാണ് വേണ്ടത്. സഭയുടെ ചാരെ ആണെന്ന് പറഞ്ഞുകൊണ്ട് സ്വാര്‍ത്ഥതാല്പര്യ പൂരണത്തനായി പ്രവര്‍ത്തിക്കുന്നവര്‍ നിരവധിയാണ്. സഭയെ നശിപ്പിക്കുന്ന നുണകളാണ് അവര്‍ പറയുന്നത് – പാപ്പാ ചൂണ്ടിക്കാട്ടി.

സകല കാപട്യങ്ങളെയും ജയിക്കുന്നതും, ക്രിസ്തീയ ഐക്യദാര്‍ഢ്യത്തിന് പോഷണമേകുന്ന സത്യത്തെ പ്രസരിപ്പിക്കുകയും ചെയ്യുന്ന പരിശുദ്ധാരൂപിയുടെ സൗമ്യത, കര്‍ത്താവ് നമ്മില്‍ ചൊരിയുന്നതിനായി എല്ലാവര്‍ക്കും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഈ ഐക്യദാര്‍ഢ്യം ഒരു സാമൂഹ്യസേവന പ്രവര്‍ത്തനമായി മാറാതെ സകലരുടെയും വിശിഷ്യാ, സഭയുടെ സ്വഭാവത്തിന്‍റെ അനിഷേധ്യ ആവിഷ്ക്കാരമായിരിക്കട്ടെ എന്നും പാപ്പാ ആശംസിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.