ക്രൈസ്തവമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച് ഹംഗേറിയന്‍ ഭരണകൂടം

ക്രൈസ്തവ സമൂഹത്തിനു ഭീഷണിയാകുന്ന സ്വവര്‍ഗ്ഗ വിവാഹ സിവില്‍ യൂണിയന്‍ സംവിധാനങ്ങള്‍ക്കും സ്വതന്ത്ര ചിന്താഗതികള്‍ക്കുമെതിരെ നിയമത്തില്‍ മാറ്റം വരുത്തി ക്രൈസ്തവകുടുംബങ്ങളെ സംരക്ഷിക്കാന്‍ ധീരമായ നിലപാടുമായി ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍.

സ്വവര്‍ഗ്ഗാനുരാഗികളായി ജീവിക്കുന്നവര്‍ കുട്ടികളെ ദത്തെടുക്കുന്നത് തടഞ്ഞുകൊണ്ട്, ദത്തെടുക്കുന്ന ദമ്പതികളില്‍ മാതാവ് സ്ത്രീയും പിതാവ് പുരുഷനും ആയിരിക്കണമെന്നും പുതിയ നിയമഭേദഗതിയില്‍ വ്യവസ്ഥ ചെയ്യുന്നു. കൂടാതെ, വിവാഹിതരായവര്‍ക്കു മാത്രമേ കുട്ടികളെ ദത്തെടുക്കാവൂ എന്നും നിയമം വ്യക്തമാക്കുന്നു.

ആധുനിക സ്വതന്ത്രചിന്താഗതികള്‍ ക്രൈസ്തവ കുടുംബങ്ങളെ ഇല്ലാതാക്കി യൂറോപ്യന്‍ അസ്തിത്വത്തെ നശിപ്പിക്കുന്നത് തടയാന്‍ വേണ്ടിയാണു പുതിയ നിയമഭേദഗതി. ക്രൈസ്തവ വിശ്വാസമില്ലാതെ യൂറോപ്പിന് നിലനില്‍ക്കാനാവില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ക്രിസ്ത്യന്‍ നേതാവാണ് വിക്ടര്‍ ഓര്‍ബന്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.