ക്രിസ്ത്യാനികളെ സംരക്ഷിക്കും എന്ന് പ്രഖ്യാപിച്ചു ഹങ്കറിയുടെ ക്രിസ്തുമസ് സന്ദേശം 

ഭയത്തിന്റേയും ഭീഷണിയുടേയും നടുവില്‍ ക്രിസ്തുമസ് കുര്‍ബാനയര്‍പ്പിക്കുവാന്‍ തങ്ങള്‍ തയ്യാറല്ലെന്നും ഹംഗറിയുടെ ക്രിസ്തീയ സംസ്കാരത്തെ സംരക്ഷിക്കുമെന്നും ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്‍. തന്റെ ക്രിസ്തുമസ് സന്ദേശത്തിലാണ് അദ്ദേഹം ക്രിസ്തീയ പാരമ്പര്യത്തെയും സംസ്കാരത്തെയും സംരക്ഷിക്കും എന്ന് പ്രഖ്യാപിച്ചത്.

“ക്രിസ്തീയത ഒരു സംസ്കാരവും പാരമ്പര്യവുമാണ്. നാം അതില്‍ ജീവിക്കുന്നു. എത്ര പേര്‍ പള്ളിയില്‍ പോകുന്നുണ്ട് എന്നതല്ല അത്. നിത്യജീവിതത്തിനാവശ്യമായ എല്ലാ സദാചാര മൂല്യങ്ങളും, ധാര്‍മ്മികതയും ക്രൈസ്തവ വിശ്വാസത്തിലുണ്ട്. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്നേഹിക്കുക എന്ന ദൈവകല്‍പ്പനയുടെ ചുവടുപിടിച്ച് അഭയാര്‍ത്ഥികളെ ഹംഗറിയില്‍ വാസമുറപ്പിക്കുവാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിക്കുന്നവര്‍ക്കുള്ള മറുപടിയും അദ്ദേഹം സന്ദേശത്തില്‍ നല്‍കി. ഈ കല്പനയുടെ രണ്ടാമത്തെ പകുതിയേ കുറിച്ച് ആരും ചിന്തിക്കുന്നില്ല എന്നും അതില്‍ തന്നെത്തന്നെ സ്നേഹികുക എന്നാണ് പറയുന്നത് എന്നും അതുകൊണ്ട് ഉദ്ദേശിക്കുക രാജ്യത്തെ സ്നേഹിക്കുക എന്നതാണ് എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. യൂറോപ്പിലെ ജനങ്ങള്‍ തങ്ങളുടെ ക്രിസ്തീയ സംസ്കാരത്തെ സംരക്ഷിക്കണമെന്നു ആഹ്വാനം ചെയ്തുകൊണ്ടാണ് അദ്ദേഹം സന്ദേശം അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.