ജപമാല പ്രാർത്ഥനയുമായി മാതൃസന്നിധിയിൽ നൂറുകണക്കിന് പുരുഷന്മാർ; വിശ്വാസത്തിന്റെ പരസ്യപ്രഖ്യാപനമായി ഏറ്റെടുത്ത് ലോകം 

മാതാവിന്റെ തിരുസ്വരൂപത്തിനു മുന്നിൽ മുട്ടുകുത്തി നിന്ന് ജപമാല പ്രാർത്ഥന അർപ്പിക്കുന്ന നൂറുകണക്കിന് പുരുഷന്മാരുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി മാറുകയാണ്. വിശ്വാസത്തിന്റെ പരസ്യമായ പ്രഖ്യാപനമായി ലോകം ഏറ്റെടുത്ത ഈ ജപമാലയജ്‌ഞം നടന്നത് അയർലണ്ടിലാണ്‌. ഒക്ടോബർ മാസത്തോട് അനുബന്ധിച്ചും പോളണ്ടിൽ നടന്ന ജപമാലയജ്ഞത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു കൊണ്ടുമാണ് അയർലണ്ടിലെ കത്തോലിക്കരായ പുരുഷന്മാർ ചേർന്ന് ജപമാല പ്രാർത്ഥന നടത്തുന്നത്.

സമീപ മാസങ്ങളിൽ, നൂറുകണക്കിന് ആളുകൾ ജപമാല പ്രാർത്ഥിക്കാൻ പോളണ്ടിലെ നഗരങ്ങളിൽ ഒത്തുകൂടിയിരുന്നു. ഈ സംഭവം അയർലണ്ടിലെ പുരുഷന്മാരെ സ്വാധീനിക്കുകയും പ്രാർത്ഥനയുടെ വഴികളിൽ സഞ്ചരിക്കാൻ അവരെ പ്രചോദിപ്പിക്കുകയുമായിരുന്നു. തുടർന്ന് രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും വടക്കൻ അയർലണ്ടിന്റെ തലസ്ഥാനമായ ബെൽഫാസ്റ്റിൽ നിന്നുമുള്ള പുരുഷന്മാർ ഡെറിയിൽ ഒത്തുകൂടി ജപമാല പ്രാർത്ഥന നടത്തി.

പ്രാർത്ഥിക്കാൻ ഒത്തുകൂടിയ പുരുഷന്മാരിൽ മൂന്നു പുരോഹിതന്മാരും ടൈറോൺ ഗാലിക് ഫുട്ബോൾ ടീമിന്റെ മുൻ പരിശീലകനുമായ മിക്കി ഹാർട്ടെയും ഉൾപ്പെട്ടിരുന്നു. തങ്ങളുടെ ജീവിതപങ്കാളികൾക്ക് പ്രാർത്ഥനാജീവിതത്തിൽ പിന്തുണയുമായിനിരവധി പുരുഷന്മാരുടെ ഭാര്യമാരും ജപമാല പ്രാർത്ഥനക്ക് എത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.