മൂന്നു ആഫ്രിക്കൻ രാജ്യങ്ങളിലായി കൊല്ലപ്പെട്ടത് നൂറുകണക്കിന് ക്രിസ്ത്യാനികൾ

ദക്ഷിണ സുഡാൻ, നൈജീരിയ, കാമറൂൺ എന്നീ മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിലായി നൂറുകണക്കിന് ക്രിസ്ത്യാനികൾ കൊല്ലചെയ്യപ്പെട്ടതായി റിപ്പോർട്ടുകൾ. ബോക്കോ ഹറാം, ഫുലാനി തീവ്രവാദികൾ ഉൾപ്പെടെ വിവിധ ഗ്രൂപ്പുകളിൽ നിന്നുള്ള ഇസ്ലാമിക തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിൽ.

നൈജീരിയയിൽ കഴിഞ്ഞ മാസം മാത്രം 121 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരാവുകയും ചെയ്തു. ഗോറ വാർഡിലെ ചിബോബ് കാർഷിക സമൂഹത്തെ തീവ്രവാദികൾ ആക്രമിക്കുകയും ജൂലൈ 10 ന് 22 പേർ കൊല്ലപ്പെടുകയും ചെയ്തു. ഒരാഴ്ച്ചക്കകം അവർ വീണ്ടും ആക്രമിച്ചു.  38 പേരെ കൊലപ്പെടുത്തി. കൂടാതെ 32 പേർ കുക്കും ഡാജിയിലും ഗോര ഗാനിലും നടന്ന വിവിധ  ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ജൂലൈ 22 ന്, കിസാച്ചിയിലെ ഒരു ക്രിസ്ത്യൻ ഗ്രാമത്തിൽ ആയുധധാരികളായ ഫുലാനി തീവ്രവാദികൾ ഒൻപതു വയസ്സുള്ള ഒരു കുട്ടിയെയും മൂന്ന് കൗമാരക്കാരെയും ഒരു മുതിർന്ന വ്യക്തിയെയും ക്രൂരമായി കൊലപ്പെടുത്തി. തൊട്ടടുത്ത് അടുത്ത രാത്രി ഡോക അവോംഗ് വില്ലേജിൽ വീടുകൾക്ക് തീയിട്ട് ഏഴോളം പേരെ വധിച്ചു.

ദക്ഷിണ സുഡാനിൽ ജൂലൈ 27 -ന് ജോങ്‌ലെയ് സ്റ്റേറ്റിലെ ആംഗ്ലിക്കൻ പള്ളിയിൽ അജ്ഞാതരായ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ 23 പേരെ ബന്ദികളാക്കുകയും ആക്രമണം നടത്തുകയും ചെയ്തു. ഇതിൽ ആറ് കുട്ടികളും ഉൾപ്പെടുന്നു. 20 പേർക്ക് പരിക്കേറ്റു. മക്കോൾ ചുയിയിലെ ഒരു ഗ്രാമം മുഴുവൻ അക്രമകാരികൾ കത്തിച്ചു. ജല്ലെ ഗ്രാമത്തിൽ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ ആംഗ്ലിക്കൻ ആർച്ച് ഡീക്കൺ ജേക്കബ് അമാൻജോക്കിനെയും മൂന്ന് പാസ്റ്റർമാരെയും കൊന്നു.

കാമറൂണിൽ, ഓഗസ്റ്റ് 2 ന് രാത്രിയിൽ ബോക്കോ ഹറാം കുടിയൊഴിപ്പിക്കപ്പെട്ടവർ താമസിച്ചിരുന്ന ഒരു ക്യാമ്പ് ആക്രമിച്ചു. രാത്രിയിലുള്ള ആ ആക്രമണത്തിൽ ഉറക്കത്തിലായിരുന്ന 18 ക്രിസ്ത്യാനികളെങ്കിലും കൊല്ലപ്പെട്ടു. ഒരു മണിക്കൂർ നീണ്ട ആക്രമണത്തിനിടെ നിരവധി പേർക്ക് പരിക്കേൽക്കുകയും വീടുകൾ കൊള്ളയടിക്കപ്പെടുകയും ചെയ്തു. ബാർനബസ് ഫണ്ടിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ ആറ് വർഷമായി  നോർത്ത് കാമറൂണിൽ ബോക്കോ ഹറാമിന്റെ അക്രമങ്ങൾ രൂക്ഷമായിട്ടുണ്ട്. ഇത് ചാഡ് തടാകത്തിനും വടക്കുകിഴക്കൻ നൈജീരിയയ്ക്കും ചുറ്റുമുള്ള ഇസ്ലാമിക തീവ്രവാദ താവളങ്ങളുടെ അതിർത്തി പ്രദേശമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.