മതത്തിന്റെ പേരില്‍ മനുഷ്യരെ ഭീതിപ്പെടുത്തരുതെന്ന് വത്തിക്കാനിലെ മാനവ സാഹോദര്യക്കൂട്ടായ്മ

മതത്തെ ഉപയോഗിച്ച് മനുഷ്യരെ ഭീതിപ്പെടുത്തുന്ന രീതി നിര്‍ത്തലാക്കണമെന്ന്, മാനവ സാഹോദര്യക്കൂട്ടായ്മയുടെ (Human Fraternity) ആഹ്വാനം. ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘം മാനവസാഹോദര്യക്കൂട്ടായ്മ, എല്ലാവരുംസഹോദരങ്ങള്‍ എന്ന സാമൂഹ്യശ്രൃംഖലയില്‍ ഈ സന്ദേശം പങ്കുവച്ചത്.

”ആരും ദൈവത്തെ സംരക്ഷിക്കേണ്ട ആവശ്യമില്ല. അതുപോലെ അവിടുത്തെ പേരുപയോഗിച്ച് ആരും ആരെയും ഭീഷണിപ്പെടുത്തുന്നതും നന്നല്ല. വിദ്വേഷവും അതിക്രമവും, അന്ധമായ മൗലികവാദവും വളര്‍ത്താന്‍ മതത്തെ ഉപയോഗിക്കുന്ന രീതി നിര്‍ത്താലക്കേണ്ടതാണ്.”

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.