മനുഷ്യാവകാശം ഉറപ്പാക്കുന്നതില്‍ മതങ്ങള്‍ക്കുള്ള പങ്ക് നിര്‍ണ്ണായകം: ശ്രീലങ്കന്‍ കര്‍ദിനാള്‍

മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുന്ന ഏറ്റവും വലിയ ശക്തി മതം തന്നെയാണ് എന്ന് കൊളംബോയിലെ കര്‍ദിനാള്‍ മാൽക്കം രഞ്ജിത്ത്. ഞായറാഴ്ച്ച അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയിലാണ് അദ്ദേഹം ഈ കാര്യം സൂചിപ്പിച്ചത്.

പാശ്ചാത്യ ലോകത്തിന്റെ മനുഷ്യത്വ൦ എന്ന പുതിയ മതത്തിന് പിന്നാലെ പോകരുതെന്നും സ്വന്തം മതത്തിലും അതിന്റെ പാരമ്പര്യത്തിലും ഉറച്ചു ജീവിക്കണം എന്നും കര്‍ദിനാള്‍ വ്യക്തമാക്കി. പടിഞ്ഞാറൻ മേഖലയിലെ ആളുകള്‍ മനുഷ്യാവകാശത്തെ പുതിയ ഒരു മതമായി മാറ്റിയിട്ടുണ്ട്. പക്ഷേ, നമ്മുടെ നാട്ടിലെ ആളുകൾ നൂറ്റാണ്ടുകളായി പിന്തുടരുന്ന് പോരുന്ന മതങ്ങളുണ്ട്. അവയില്‍ ഉറച്ചു നില്‍ക്കുകയും, അവയുടെ മൂല്യങ്ങളില്‍ ഉള്‍പ്പെടുന്ന മനുഷ്യാവകാശത്തെ സംരക്ഷിക്കുകയും വേണം എന്ന് അദേഹം കൂട്ടിചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.