ഗർഭപാത്രത്തിൽ വെച്ചുതന്നെ മനുഷ്യാവകാശങ്ങൾ തുടങ്ങുന്നുവെന്ന് കർദ്ദിനാൾ ഡോളൻ

കുറ്റകൃത്യങ്ങൾ, വംശീയത, ദാരിദ്ര്യം എന്നിവയുമായി ബന്ധപ്പെട്ട സമൂഹത്തിലെ എല്ലാത്തരം അക്രമങ്ങളും അവസാനിപ്പിക്കാനുള്ള ആദ്യപടി ഗർഭച്ഛിദ്രം അവസാനിപ്പിക്കുകയാണെന്ന് ന്യൂയോർക്കിലെ കർദ്ദിനാൾ തിമോത്തി ഡോലൻ. ഒക്ടോബർ 20 -ന് ആണ് അദ്ദേഹം തന്റെ എഴുത്തിൽ ഇപ്രകാരം കുറിച്ചത്.

മദർ തെരേസ എഴുതിയതുപോലെ, ‘കൊലപാതകം, കൊലപാതകങ്ങൾ, യുദ്ധങ്ങൾ, വിദ്വേഷം എന്നിവ കേൾക്കുമ്പോൾ നമ്മൾ ആശ്ചര്യപ്പെടേണ്ടതില്ല. ഒരു അമ്മയ്ക്ക് സ്വന്തം കുഞ്ഞിനെ കൊല്ലാൻ കഴിയുമെങ്കിൽ, പരസ്പരം കൊല്ലാനും മടിയുണ്ടാകില്ല. നമ്മുടെ സമൂഹത്തിലെ ഒരു വിഭാഗം ആളുകൾ ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്നുണ്ട്. ഈ നിലപാട് തിരുത്തണം.” -അദ്ദേഹം പറഞ്ഞു.

ദശലക്ഷക്കണക്കിന് അഭയാർത്ഥികളുടെയും കുടിയേറ്റക്കാരുടെയും ദുരിതം ഉൾപ്പെടെ മനുഷ്യജീവിതത്തോടുള്ള പെരുമാറ്റത്തിന്റെ നിരവധി ശ്രദ്ധേയമായ ഉദാഹരണങ്ങൾ ഡോളൻ ഉദ്ധരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.