മാനവസാഹോദര്യ കമ്മിറ്റിയില്‍ അമേരിക്കയിലെ റബ്ബിയും

മാനവസാഹോദര്യ പ്രഖ്യാപനത്തിന്‍റെ നടത്തിപ്പിനുള്ള കമ്മിറ്റി വീണ്ടും വിപുലീകരിച്ചു. വാഷിംങ്ടണിലെ ഹെബ്രായ സമൂഹത്തിന്റെ തലവന്‍, റാബായ എം. ബ്രൂസ് ലസ്റ്റിഗിനെ നിലവിലുള്ള ഏഴംഗ കമ്മറ്റിയിലേയ്ക്ക് സെപ്തംബര്‍ 18-ാο തീയതി ബുധനാഴ്ച ചേര്‍ത്തതോടെയാണ് അബുദാബിയില്‍ രൂപമെടുത്ത മാനവസാഹോദര്യ പ്രഖ്യാപനത്തിന്‍റെ കമ്മിറ്റി വിപുലീകരിക്കപ്പെട്ടത്.

ഹെബ്രായ സമൂഹത്തില്‍ നിന്നും കമ്മിറ്റിയില്‍ ചേരുന്ന പ്രഥമ അംഗമാണ് റാബായ് ലസ്റ്റിഗ്. തന്നെ കമ്മിറ്റിയില്‍ ചേര്‍ത്തതിലുള്ള സന്തോഷം ഫ്രാന്‍സിസ് പാപ്പായെയും ഈജിപ്തിലെ വലിയ ഇമാം മുഹമ്മദ് അല്‍ തയ്യീബിനെയും കത്തിലൂടെ റാബായ് അറിയിക്കുകയുണ്ടായി. അതുപോലെ മറ്റ് കമ്മിറ്റി അംഗങ്ങളെയും തന്നെ തിരഞ്ഞെടുത്തിലുള്ള സന്തോഷം പ്രകടമാക്കുകയും, വിശ്വസാഹോദര്യത്തെ ബലപ്പെടുത്താനുള്ള ഈ വിശുദ്ധമായ ദൗത്യത്തില്‍ കൈകോര്‍ക്കാന്‍ സാധിച്ചതിലുള്ള അഭിമാനം പങ്കുവയ്ക്കുകയും ചെയ്തു.

റാബായ് എം. ബ്രൂസ് ലസ്റ്റിഗ്, വാഷിംങ്ടണിലെ ഹെബ്രായ സമൂഹത്തിന്‍റെ തലവനാണ്. 25 വര്‍ഷത്തിലധികമായി അമേരിക്കയില്‍ വാഷിംങ്ടണിലുള്ള, 2800-ലധികം കുടുംബങ്ങളുടെ ആത്മീയശുശ്രൂഷയില്‍ വ്യാപൃതനായി അദ്ദേഹം ജീവിക്കുന്നു. ദേശീയവും രാജ്യാന്തര തലത്തിലുള്ളതുമായ ഹെബ്രായ സംഗമങ്ങള്‍ക്ക് നേതൃത്വം നല്കിയിട്ടുണ്ട്. ന്യൂയോര്‍ക്കിലെ സെപ്തംബര്‍ 11-ന്‍റെ ഭീകരാക്രമണത്തെ തുടര്‍‍ന്ന് ക്രൈസ്തവരെയും യഹൂദരെയും ഇസ്ലാമികരെയും ഒന്നിച്ചുകൂട്ടി വാഷിംങ്ടണില്‍ “അബ്രാഹമിന്‍റെ ഉച്ചകോടി” റാബായ് ലസ്റ്റിങ് മുന്‍കൈയ്യെടുത്തു സംഘടിപ്പിച്ചത് വന്‍വിജയമായിരുന്നു. പ്രസിദ്ധമായ ന്യൂസ് വീക്ക് അമേരിക്കന്‍ മാസിക (Newsweek Magazine) റാബായ് ലസ്റ്റിങിനെ രാജ്യാന്തര തലത്തില്‍ ശ്രദ്ധേയനായ ഒരു മതനേതാവായി കണക്കാക്കുന്നു. മതസൗഹാര്‍ദ്ദ സംരംഭങ്ങളിലുള്ള സംഭാവനകള്‍ കണക്കാക്കി വന്‍ പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.