സാമൂഹ്യ മാധ്യമങ്ങളെ എങ്ങനെ ഉപയോഗിക്കാം – വനിതകൾക്ക് ഒരു വഴികാട്ടി

ആധുനിക ലോകത്തിൽ സാമൂഹ്യ മാധ്യമങ്ങൾക്ക് ഓരോ വ്യക്തിയുടെയും ജീവിതത്തിൽ വലിയ പ്രാധാന്യമാണ് ഉള്ളത്. നമ്മുടെ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളുടെ ചിത്രങ്ങളും വാർത്തകളും അറിയിക്കുന്നതിനും സൗഹൃദങ്ങൾ നിലനിർത്തുന്നതിനും ഒക്കെ നാം സാമൂഹ്യ മാധ്യമങ്ങളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നു. ഒരുപാട് നന്മകൾ ഉള്ള സാമൂഹ്യ മാധ്യമങ്ങളിൽ അതിനെക്കാള്‍ അധികം തിന്മകളും ദൂഷ്യവശങ്ങളും ഒളിഞ്ഞിരിക്കുന്നുണ്ട്. ഇത് ഓരോ ഉപയോക്താവും തിരിച്ചറിഞ്ഞു ശരിയായ രീതിയിൽ ഉപയോഗിക്കുമ്പോൾ മാത്രമാണ് സാമൂഹ്യ മാധ്യമങ്ങൾ ഉപകാരപ്രദമായി മാറുകയുള്ളൂ. ഈ കുറിപ്പ് സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്ന സ്ത്രീകളുടെ അറിവിലേക്കാണ്. ആധുനിക ലോകത്തിൽ ചതിക്കുഴികളും വഞ്ചനയുടെ വലകളും വീശി കാത്തിരിക്കുന്ന കഴുകൻ കണ്ണുകൾ ഉള്ളപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ആക്റ്റീവ് ആയ യുവതികളും കുടുംബിനികളും മുതിർന്ന സ്ത്രീകളും ഈ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ഉചിതമായിരിക്കും. പ്രത്യേകിച്ചു കത്തോലിക്കാരായ വനിതകൾക്ക് ഒരു വഴികാട്ടിയായി മാറട്ടെ…

1. ലോകത്തിൽ നടക്കുന്ന സംഭവങ്ങളെ കുറിച്ച് അൽപ്പം വകതിരിവ് ആവാം

ലോകത്തിൽ എന്തൊക്കെയാണ് നടക്കുന്നത് എന്ന് തിരിച്ചറിവ് ഉണ്ടാകേണ്ടത് ആവശ്യമാണ്. ആധുനിക മാധ്യമങ്ങളിലൂടെ നടക്കുന്ന ചതിയും വഞ്ചനയും പുറം ലോകത്തിന്റെ മോടിപിടിപ്പിച്ച സംസാരങ്ങൾക്കും സൗകര്യങ്ങൾക്കും അപ്പുറം നിൽക്കുന്ന യാഥാർത്ഥ്യങ്ങളും മനസിലാക്കണം. എങ്കിൽ മാത്രമേ ‘നോ’ പറയേണ്ടിടത്ത് പറയുവാനും ഒപ്പം വിവേകത്തോടെ പ്രവർത്തിക്കുവാനും കഴിയുകയുള്ളു.

2. പരിചമുള്ളവരെ മാത്രം സുഹൃത്തുക്കൾ ആക്കാം

സാമൂഹ്യമാധ്യമങ്ങളിൽ അംഗമാകുമ്പോൾ നമുക്ക് പരിചിതമായ ആളുകളുടെ റിക്വസ്റ്റുകൾ മാത്രം സ്വീകരിക്കാൻ ശ്രമിക്കുന്നത് ഉചിതമായിരിക്കും. ഫ്രണ്ട് ലിസ്റ്റിന്റെ നീളം കൂട്ടി അപകടം വിളിച്ചു വരുത്തുന്നതിലും ഭേദമല്ലേ അത്. അപരിചിതരായ ആളുകൾ എല്ലാവരും പ്രശ്നക്കാരാണെന്നല്ല പറഞ്ഞു വരുന്നത്. നിങ്ങൾക്ക് റിക്വസ്റ്റ് അയക്കുന്ന ആളുകളെ അറിയാത്തിടത്തോളം കാലം അവർ എത്തരക്കാരാണെന്നു യാതൊരു അറിവും ഉണ്ടായിരിക്കുകയില്ല. ഈ സാഹചര്യത്തിൽ വരാൻ ഇരിക്കുന്ന എന്തെങ്കിലും ഒരു പ്രശ്നം ഒഴിവാക്കുന്ന ഒരു വിവേക പൂർവമായ പ്രവർത്തി ആയി ഇതിനെ കണ്ടാൽ മതി.

3. നിങ്ങളുടെ വിവരങ്ങൾ പബ്ലിക് ആക്കാതിരിക്കുക

ആധുനിക മാധ്യമങ്ങളിൽ സ്ത്രീകളെ കുരുക്കിലാക്കുന്ന പല തന്ത്രങ്ങളും ഒളിഞ്ഞിരിക്കുന്നുണ്ട്. അതിൽ ഒരു പരിധി വരെ നമ്മുടെ വിവരങ്ങൾ സംരക്ഷിക്കുവാൻ പ്രൈവസി സെറ്റിങ്ങുകൾ സഹായിക്കും. നിങ്ങൾ നൽകുന്ന ഫോൺ നമ്പറും മറ്റും മറ്റാർക്കും കാണാൻ കഴിയില്ല എന്ന് ഉറപ്പു വരുത്തേണ്ടതാണ്. അങ്ങനെ അല്ലാത്ത പക്ഷം നിങ്ങളുടെ നമ്പറുകളും മറ്റു വിവരങ്ങളും ദുരുപയോഗിക്കപ്പെട്ടേക്കാം. ലവ് ജിഹാദും മറ്റു പല ജിഹാദുകളും ശക്തമായിരിക്കുന്ന ഇന്നത്തെ കാലത്ത് ക്രൈസ്തവരായ യുവതികളും വീട്ടമ്മമാരും പ്രത്യേകം ശ്രദ്ധിക്കുന്നത് നല്ലതാണ്.

4. ഭക്തി പ്രകടനം വിവേകത്തോടെ ആവാം

ഇന്നത്തെ കാലത്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ നമ്മുടെ വിശ്വാസത്തെ വർദ്ധിപ്പിക്കുവാനും ബലപ്പെടുത്തുവാനും ഉപകരിക്കുന്ന വിവരങ്ങളും അതിനു സഹായിക്കുന്ന ഗ്രൂപ്പുകളും ധാരാളം ഉണ്ട്. വിശ്വാസ സംബന്ധമായ കാര്യങ്ങൾ പങ്കുവയ്ക്കുന്ന ഗ്രൂപ്പുകൾ നല്ലതാണ്. എന്നാൽ വിശ്വാസത്തിന്റെ മറവിൽ നിങ്ങളെ ടാർഗറ്റ് ചെയ്യുന്ന ആളുകളെ വിവേകത്തോടെ നേരിടണം. ഈശോയുടെയോ മാതാവിന്റെയോ വിശുദ്ധരുടെയോ ചിത്രങ്ങൾ പ്രചരിപ്പിച്ച ശേഷം അതിനടിയിൽ ‘ആമ്മേൻ’ ടൈപ്പ് ചെയ്യുക, വിശ്വാസമുള്ളവർ ‘ആമ്മേൻ’ പറയുക തുടങ്ങി പല കാര്യങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചിലതൊക്കെ നല്ലതാണെങ്കിലും ഇത്തരത്തിൽ പ്രചരിപ്പിക്കപ്പെടുന്ന ചിത്രങ്ങൾക്കു പിന്നിൽ തീവ്ര മുസ്ലിം വിഭാഗങ്ങളുടെ നിരീക്ഷണ കണ്ണുകൾ ഉണ്ടെന്നു അടുത്ത കാലത്തെ സംഭവങ്ങളും പഠനങ്ങളും വെളിപ്പെടുത്തുന്നു. അതിനാൽ ഇത്തരം കാര്യങ്ങളിൽ കുറച്ചു കൂടെ ജാഗ്രത പുലർത്തേണ്ടതുണ്ട്.

5. ഗ്രൂപ്പുകളുടെ സ്വഭാവം ശ്രദ്ധിക്കാം

അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് നിങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ അംഗമാകുന്ന ഗ്രൂപ്പുകൾ ഇത്തരത്തിലുള്ളവയാണെന്നു ശ്രദ്ധിക്കുക എന്നത്. നിങ്ങൾ അംഗമാകുന്നതിനു മുൻപ് ആ ഗ്രൂപ്പ് എന്ന് തുടങ്ങി, അംഗങ്ങൾ, അഡ്മിൻ ആരാണ് തുടങ്ങിയ കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കണം. മാതാവിന്റെയോ വിശുദ്ധരുടെയോ ചിത്രങ്ങൾ ഇട്ടതുകൊണ്ടോ, ക്രൈസ്തവമായ പേരുകൾ നൽകിയത് കൊണ്ട് മാത്രം ഒരിക്കലും അത് ക്രിസ്തീയ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകൾ ആയിരിക്കണം എന്ന് നിർബന്ധമില്ല. ഈ അടുത്തിടെ ചില ക്രിസ്ത്യൻ പേരുകളിലും ചിത്രങ്ങളോടെയും പ്രത്യക്ഷപ്പെട്ട ഗ്രൂപ്പുകളുടെ അഡ്മിൻമാർ അന്യമതസ്ഥരാണെന്ന സത്യം പുറത്തു വന്നിരുന്നു. അതിനാൽ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

6. പരിചയമില്ലാത്തവരുടെ ചാറ്റുകളും സ്നേഹപ്രകടനത്തിനും വിലക്ക് വയ്ക്കാം

സാമൂഹ്യ മാധ്യമങ്ങളിലൂടെ സ്ത്രീകളെ ചതിക്കുഴിയിൽ ആഴ്ത്തുന്ന അനേകം ആളുകൾ ഉണ്ട്. ഇത്തരക്കാരുടെ സാന്നിധ്യം തിരിച്ചറിയുവാനും അറിഞ്ഞ ഉടൻ തന്നെ വിലക്കിടുവാനും മധ്യവയസ്കർക്കും യുവതികൾക്കും കഴിയണം. സാമൂഹ്യമാധ്യമങ്ങളിൽ നിങ്ങളുടെ കോണ്ടാക്റ്റുകളും മറ്റും തരപ്പെടുത്തുവാൻ പല തരത്തിലുള്ള വിദ്യകളും പ്രയോഗിക്കുന്നവർ ഉണ്ടാകും. ഒരു മിസ് കോൾ വന്നതാണ്. എനിക്ക് ട്രൂ കോളർ ഇല്ല. നമ്പർ ചെക് ചെയ്യാമോ? തുടങ്ങി പല ചോദ്യങ്ങൾ ഉണ്ടാകും. ചിലർ നല്ല ആങ്ങളമാരായി അഭിനയിക്കും. മറ്റു ചിലർ കർക്കശക്കാരായി മാറും. ഇത്തരം ആളുകളും പൊയ് മുഖങ്ങൾ മനസിലാക്കുവാൻ യുവതികളും അമ്മമാരും ശ്രമിക്കണം. ഇത്തരക്കാർക്ക് പ്രായം നോട്ടമില്ല എന്നതും ഒരു സത്യമായി അവശേഷിക്കുന്നതിനാലാണ് സ്ത്രീ സമൂഹത്തിലെ എല്ലാ പ്രായത്തിലുള്ളവരും ശ്രദ്ധിക്കണം എന്ന് പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.