പുതുവർഷത്തിൽ വിശുദ്ധി പിൻതുടരാൻ വി. ഫിലിപ്പ് നേരിയുടെ വഴികൾ 

ദൈവപരിപാലാനയുടെ മുന്നിലുള്ള സമ്പൂർണ്ണ കീഴടങ്ങലായിരുന്നു വി. ഫിലിപ്പ് നേരിയുടെ വിശുദ്ധിയുടെ കേന്ദ്രം. എതു കാര്യങ്ങൾക്കു മുമ്പും സ്വർഗ്ഗത്തെ നോക്കി ” ദൈവമേ ഫിലിപ്പിനെ വിശ്വസിക്കല്ലേ!” എന്നദ്ദേഹം പറയുമായിരുന്നു. 2018 പുതുവർഷം പൊട്ടി വിടരുമ്പോൾ വിശുദ്ധ ജീവിതം പിൻതുടരാൻ വി. ഫിലിപ്പ് നേരി നൽകുന്ന തികച്ചു പ്രായോഗികവും ലളിതവുമായ വഴികൾ.

 1. യാർത്ഥ ദൈവദാസൻ സ്വർഗ്ഗരാജ്യമൊഴിച്ചു മറ്റൊരു രാജ്യവും അംഗീകരിക്കില്ല.
 2. നമ്മുടെ ശത്രുവായ പിശാച് നമ്മളോടു കലഹിക്കുന്നതു നമ്മളെ തോൽപ്പിക്കാനാണ് അവൻ നമ്മുടെ ഭവനങ്ങളിൽ അനൈക്യവും കലഹങ്ങളും അപ്രീതിയും, മാത്സര്യവും വിഭാഗിയതയും വളർത്തുന്നു. നമ്മൾ പരസ്പരം കലഹിക്കുമ്പോൾ അവൻ വരുകയും നമ്മളെ കീഴടക്കുകയും നമ്മുടെ ഭവനത്തെ അവന്റെ സ്വന്തമാക്കുകയും ചെയ്യും.
 3. കോപം, സ്പർദ്ധ, കഠിന മനോഭാവം ഇവ തുടരുന്നവർ നരകത്തിലെ ശ്വാസമാണ് ശ്വസിക്കുന്നത്.
 4. നമ്മളെത്തന്നെ പാപരഹിതരായി സംരക്ഷിക്കാൻ പറ്റിയ ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങൾ:  ബലഹീനതയാൻ വീഴുന്നവരോടു കാരുണ്യം കാണിക്കുക, സ്വന്തം നീതി ബോധത്തെ ഉയർത്തിപ്പറയാതിരിക്കുക, യാർത്ഥ എളിമയോടെ ദൈവകാരുണ്യം കൊണ്ടാണ് നമ്മൾ ഇപ്പോൾ പ്രസാദവരാവസ്ഥയിൽ ആയിരിക്കുന്നത് എന്ന് അംഗീകരിക്കുക എന്നിവയാണ്.
 5. ആത്മീയ ജീവിതത്തിലെ ഏറ്റവും അപകടകരമായ കാര്യം നമ്മുടെ തന്നെ ചിന്താഗതി അനുസരിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നതാണ്.
 6. സൃഷ്ടിയോടു ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ ഹൃദയവിശാലത കാണിക്കുന്നു:   സൂര്യൻ അതിന്റെ പ്രകാശം വിതറുന്നു; അഗ്നി അതിന്റെ ചൂടു പരത്തുന്നു; വൃക്ഷങ്ങൾ അതിന്റെ ശിഖരങ്ങൾ നമുക്കായി നീട്ടുന്നു; ഫലങ്ങൾ തരുന്നു; ജലവും വായുവും പ്രകൃതി മുഴുവനും സൃഷ്ടാവിന്റെ ഔദാര്യം പ്രഘോഷിക്കുന്നു. അതിനിടയിൽ അവന്റെ ജീവനുള്ള പ്രതിച്ഛായ  ആയ
  മനുഷ്യൻ അവനെ പ്രതിനിധികരിക്കുന്നില്ല, നമ്മുടെ നാവു കൊണ്ട് നമ്മൾ അവനെ ഏറ്റുപറയുന്നെങ്കിലും.ഉപവിയില്ലാത്ത  ആധാർമ്മികമായ ചെയ്തികളിലൂടെ  അവനെ നമ്മൾ നിഷേധിക്കുന്നു.
 7. ആരെയും വെറുക്കരുത്. അയൽക്കാരനോട് സ്നേഹമില്ലാത്തിടത്ത് ദൈവം ഒരിക്കലും വരുകയില്ല.
 8. നീ ശരിക്കും ഒരു വിശുദ്ധനാകാൻ ആഗ്രഹിക്കുന്നെങ്കിൽ ഒരിക്കലും ന്യായീകരിക്കരുത്,  എപ്പോഴും സ്വന്തം തെറ്റുകൾ അംഗീകരിക്കുക,   ആരോപിക്കപ്പെടുന്നവ ശരിയല്ലന്നു ഉറപ്പുള്ള അവസരത്തിലും
 9. സംശയങ്ങൾ നമ്മളുമായി താൽകാലിക യുദ്ധവിരാമം നടത്തുന്ന ഒരം ബലഹീനതയാണ്, അപൂർവ്വമായേ സമാധാനം തരു; എളിമ മാത്രമേ അവയെ തോൽപിക്കുകയുള്ളു
 10. ഏറ്റവും ചെറുതും നിസ്സാരവുമായ കാര്യങ്ങളിൽ പോലും അനുസരിക്കുക, അത് വലിയ കാര്യങ്ങൾ എളുപ്പത്തിൽ അനുസരിക്കാൻ നമ്മെ സഹായിക്കും.
 11. നിർദ്ദേശങ്ങൾക്കും പ്രചോദനങ്ങൾക്കുമായി വിശുദ്ധരുടെ ജീവചരിത്രം ഇടയ്ക്കിടെ വായിക്കുക.
 12. വിശ്വാസ ജീവിതത്തിൽ നിലനിൽക്കാനായി വിവേചിച്ചറിയാൻ പഠിക്കുക; എല്ലാക്കാര്യങ്ങും ഒരുമിച്ചു  പെട്ടന്നു ചെയ്യുവാനോ, നാലു ദിവസങ്ങൾ കൊണ്ട് വിശുദ്ധനാകാനോ നമുക്കു  കഴിയുകയില്ല.
 13. വിശുദ്ധിയിലേക്കുള്ള പ്രയാണത്തിൽ ലക്ഷ്യം മറന്നു കൊണ്ടുള്ള  മാർഗ്ഗങ്ങളിൽ നമ്മൾ  അധികം കെട്ടപ്പെടരുത്. നമ്മൾ മാംസം പരിത്യജിക്കുന്നു അതു പോലെ   നമ്മുടെ ചിന്തകളും പരിത്യജിക്കണം. നമ്മളെ വിരുദ്ധരോ പാപികളോ ആക്കുന്നതിൽ ചിന്തകൾക്കു ബുദ്ധിക്കു നിർണ്ണായക പങ്കുണ്ട്.
 14. സന്തോഷം ഹൃദയത്തെ ശക്തിപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നു. ഒരു ദൈവദാസൻ എപ്പോഴും പ്രസന്നവദനനായിരിക്കണം ഉപവിയും സന്തോഷവും അല്ലങ്കിൽ ഉപവിയും എളിമയും ഇതിൽ എതെങ്കിലും ഒന്നായിരിക്കണം നമ്മുടെ ആദർശ വാക്യം
 15. ആത്മാർത്ഥവും തുടരെയുള്ളതുമായ കുമ്പസാരത്തിലൂടെ എളിമ സ്വന്തമാക്കുക.
 16. സ്വയം സ്നേഹം നമ്മുടെ ഹൃദയത്തെ വല്ലാതെ വരിഞ്ഞുമുറുക്കുകയും മുറിപ്പെടുത്തുകയും ചെയ്യുന്നു സ്വയം സ്നേഹം എത്രമാത്രം വേഗത്തിൽ നമ്മൾ ഒഴിവാക്കുന്നുവോ അത്രമാത്രം നമ്മൾ രക്ഷപ്പെടും.
 17. നമ്മൾ പ്രാർത്ഥിക്കാൻ അയോഗ്യരാണന്നു അംഗീകരിക്കുക, നമ്മുടെ  പരിശ്രമങ്ങൾ പൂർണ്ണമായും ദൈവത്തിന്റെ കരങ്ങളിൽ സമർപ്പിക്കുക  ഇതാണ്  എങ്ങനെ പ്രാർത്ഥിക്കാൻ പഠിക്കണം എന്നതിനുള്ള ഫലപ്രദമായ മാർഗ്ഗം.
 18. മറ്റുള്ളവരെക്കാൾ നമ്മൾ തന്നെയാണ് നമ്മുടെ സ്വന്തം കുരിശിന്റെ നിർമ്മാതാക്കൾ എന്ന ദു:ഖസത്യം നമ്മൾ അംഗീകരിക്കണം.
 19. ദൈവത്തിന്റെ പദ്ധതികളെല്ലാം നന്മയ്ക്കു വേണ്ടിയാണ്, നമുക്കതു എപ്പോഴും മനസ്സിലാക്കാൻ കഴിഞ്ഞില്ലങ്കിലും അതിൽ നമുക്കു ശരണപ്പെടാൻ കഴിയും.
 20. വിശുദ്ധ ഗ്രന്ഥം പഠനത്തെക്കാൾ പ്രാർത്ഥനയിലൂടെയാണ് കൂടുതൽ പഠിക്കുന്നത്.
 21. നിങ്ങൾ രോഗികളാണങ്കിൽ നിങ്ങൾക്ക് ഉപവസിക്കാൻ കഴിയില്ല, അതിനാൽ ദാനം ചെയ്യുന്നതിൽ കൂടുതൽ ഉദാരമതികളാകുവിൻ
 22. നമ്മുടെ ഏറ്റവും അത്യാവശ്യമായ ആവശ്യങ്ങളിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥം തേടുക. ജപമാലയെപ്പോലെ “പരിശുദ്ധ മറിയമേ, ദൈവത്തിന്റെ അമ്മേ, യേശുവിനോട് എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ ” എന്നു ആവർത്തിച്ചു ചൊല്ലുക.”
 23. സമയം പൂർത്തീയായിരിക്കുന്നു -എല്ലാ വർഷവും നമ്മളതു പറയുന്നു — പക്ഷേ നന്മ ചെയ്യാനുള്ള സമയം ഇതുവരെ കഴിഞ്ഞട്ടില്ല.
 24. ഞാൻ ഇതുവരെയും നന്മ ചെയ്യാൻ തുടങ്ങിയിട്ടില്ല എന്ന് എളിമയോടെ വിശ്വസിക്കുന്നവരെ ദൈവം സവിശേഷമായി പരിഗണിക്കുന്നു.
 25. ശരി! എപ്പോഴാണ് നമ്മൾ നന്മ ചെയ്യാൻ ആരംഭിക്കേണ്ടത്?

വിശുദ്ധ ഇഗ്നേഷ്യസ് ലെയോളയുടെ സമകാലികനായിരുന്ന വിശുദ്ധനാണ് വിശുദ്ധ ഫിലിപ്പ് നേരി. ഒരു മിഷനറിയായി വിദൂരങ്ങളിൽ പോകാൻ ആഗ്രഹിച്ചെങ്കിലും റോമിൽ തന്നെ നിലകൊള്ളാൻ വിശുദ്ധ ഇഗ്നേഷ്യസ് അദ്ദേഹത്തോടു പറഞ്ഞു. തന്റെ സുഹൃത്തിന്റെ നിർദ്ദേശാനസരണം റോമാ നഗരം കർമ്മഭൂമിയാക്കിയ ഫിലിപ്പിനെ റോമിലെ അപ്പസ്തോലൻ എന്നാണ് വിളിക്കുന്നത്. റോമാ നഗരത്തിന്റെ മധ്യസ്ഥനും വിശുദ്ധ ഫിലിപ്പ് നേരിയാണ്. സന്തോഷ പ്രകൃതി കൊണ്ടും തമാശകൊണ്ടും പ്രസിദ്ധനായിരുന്നെങ്കിലും ഒരു കുമ്പസാരക്കാരനും പ്രഭാഷകനും എന്ന നിലയിൽ അദ്ദേഹം റോമിലെ വിശ്വാസികൾക്കിടയിൽ പ്രത്യേക സ്ഥാനം അലങ്കരിച്ചിരുന്നു. ആവിലായിലെ അമ്മ ത്രേസ്യായെപ്പോലെ ദൈവസ്നേഹത്തിന്റെ തീഷ്ണത അനുഭവിക്കുന്ന ഒരു മിസ്റ്റിക് ഹൃദയവും അദ്ദേഹത്തിനുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.