എങ്ങനെ പ്രാര്‍ത്ഥിക്കണം? വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ നല്‍കുന്ന ഉത്തരം ഇങ്ങനെ

എങ്ങനെയാണ് ശരിയായി പ്രാര്‍ത്ഥിക്കേണ്ടത് എന്നതിന് വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ വ്യക്തമായ ഉത്തരം നല്‍കിയിട്ടുണ്ട്. അത് എന്താണെന്നു നോക്കാം. വിശുദ്ധന്റെ വാക്കുകള്‍ ഇങ്ങനെയാണ്…

“ഞങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ അറിഞ്ഞുകൂടാ എന്ന് നാം മിക്കപ്പോഴും പറയാറുണ്ടല്ലോ. എങ്ങനെയാണ് പ്രാര്‍ത്ഥിക്കുന്നത്? ഇത് വളരെ ലളിതമാണ്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ പ്രാര്‍ത്ഥിക്കുക. പക്ഷേ പ്രാര്‍ത്ഥിച്ചിരിക്കണം. ഞാന്‍ പ്രാര്‍ത്ഥിക്കാറില്ല കാരണം, എനിക്ക് പ്രാര്‍ത്ഥിക്കാന്‍ അറിഞ്ഞുകൂടാ എന്ന് ഒരിക്കലും നാം പറയരുത്. പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്‍ക്കും അറിയാം. പ്രാര്‍ത്ഥനയുടെ വാക്കുകള്‍ ലളിതമാണ്. ബാക്കിയെല്ലാം താനേ വന്നുകൊള്ളും.

എനിക്ക് പ്രാര്‍ത്ഥിക്കാന്‍ അറിഞ്ഞുകൂടാ എന്നു പറയുന്നതിന്റെ അര്‍ത്ഥം, നിങ്ങള്‍ നിങ്ങളെ തന്നെ സ്വയം വഞ്ചിക്കുകയാണെന്നതാണ്. ഹൃദയത്തില്‍ ചുരുങ്ങിയ അവസ്ഥയെയാണ് ഇത്തരം മനോഭാവം കാണിക്കുന്നത്. ഒരു രീതിയില്‍ പറഞ്ഞാല്‍, പ്രാര്‍ത്ഥിക്കാനുള്ള സന്മനസ്സിന്റെ കുറവ് അല്ലെങ്കില്‍ ആത്മധൈര്യത്തിന്റെ അഭാവം. നാമായിരിക്കുന്ന ഓരോ അവസ്ഥയിലും നമുക്ക് പ്രാര്‍ഥിക്കാന്‍ കഴിയണം. പ്രാര്‍ത്ഥന എല്ലാവര്‍ക്കും സാധ്യമാണ്; പ്രാര്‍ത്ഥിക്കേണ്ടത് അത്യാവശ്യവുമാണ്. നിങ്ങള്‍ക്ക് മനസ്സില്‍ തോന്നുന്നതുപോലെ ദൈവത്തോട് പ്രാര്‍ത്ഥിക്കുക.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.