ദൈവത്തിന്റെ സ്വരം കേള്‍ക്കാന്‍ എന്താണ് ചെയ്യേണ്ടത്

എല്ലാവരുടേയും ആഗ്രഹമാണ് ദൈവസ്വരം കേള്‍ക്കാന്‍ കഴിയുക എന്നത്. പക്ഷേ ആ സ്വരം കേള്‍ക്കാന്‍ കഴിയുന്നത് അപൂര്‍വ്വം ചിലര്‍ക്ക് മാത്രമാണു താനും. അത് ദൈവം അവരോട് മാത്രം സംസാരിക്കുന്നതു കൊണ്ടല്ല, മറിച്ച് അവര്‍ മാത്രം ദൈവത്തിന് കാത് കൊടുക്കുന്നതുകൊണ്ടാണ്. നമ്മില്‍ ഭൂരിപക്ഷവും മറ്റ് കാര്യങ്ങളില്‍ വ്യാപൃതരാണ്.

ലോകത്തിന്റെ, മോഹത്തിന്റെ, കുടുംബത്തിന്റെ, ഭാവിയുടെ, ജോലിയുടെ മേഖലകളില്‍ നാം തിരക്കുപിടിച്ച് ഓടുകയാണ്. അതുകൊണ്ടാണ് ദൈവസ്വരം കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇത്തരം തിരക്കുകളില്‍ നിന്ന് മാറിനില്‍ക്കേണ്ടതായി വരുന്നത്. അതായത് നിശബ്ദതയും ധ്യാനവും അതിനാവശ്യമുണ്ട്. തിരക്കുകളില്‍ നിന്ന് മാറിനില്‍ക്കാന്‍, ധ്യാനിക്കാന്‍, പ്രാര്‍ത്ഥനാപൂര്‍വ്വം ആയിരിക്കാന്‍ നാം തയാറാണോ..

എങ്കില്‍ ദൈവം നമ്മോട് സംസാരിക്കുന്നത് കേള്‍ക്കാന്‍ നമുക്ക് കഴിയും. ഇതാ ഇപ്പോള്‍ ഈ നിമിഷം നാം അങ്ങനെയൊരു തീരുമാനമെടുക്കൂ. ദൈവസ്വരം കേള്‍ക്കാന്‍ ഇത്തിരിനേരം നിശ്ശബ്ദരാകുമെന്ന്. എല്ലാറ്റില്‍ നിന്നും മാറി നിന്ന് അല്‍പ്പസമയം ദൈവത്തിനുവേണ്ടി ചിലവഴിക്കുമെന്ന്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.