ജോലിസ്ഥലത്തെ സമ്മര്‍ദ്ദം പരിഹരിക്കാന്‍ ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗം

തൊഴിലുമായി ബന്ധപ്പെട്ട് സമ്മര്‍ദ്ദവും വിഷമവും അനുഭവിക്കാത്തവര്‍ കുറവായിരിക്കും. അവ പരിഹരിക്കാന്‍ പല മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ച് നോക്കാത്തവരും കാണുകയില്ല. എന്നാല്‍ ജോലിസ്ഥലത്തെ സമ്മര്‍ദ്ദം പരിഹരിക്കാനും മനസ്സ് സ്വസ്ഥമാകാനും ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം, ഏതെങ്കിലും സ്ഥലങ്ങളിലേയ്ക്കുള്ള തീര്‍ത്ഥാടനമാണെന്ന് ഒരു കൂട്ടം ശാസ്ത്രജ്ജര്‍ പറയുന്നു.

ലോകപ്രശസ്ത മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ ലൂര്‍ദ്ദിലേയ്ക്ക് സ്ഥിരമായി തീര്‍ത്ഥാടനം നടത്തിയവരെ മൂന്നു വര്‍ഷത്തോളം അഭിമുഖം നടത്തിയതിനു ശേഷമാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. അതുപോലെ ഏതെങ്കിലും ധ്യാനത്തില്‍ സംബന്ധിക്കുന്നതും ഏറെ ഉപകരാപ്രദമായിരിക്കുമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നുണ്ട്. തൊഴിലുടമകള്‍ തങ്ങളുടെ ജീവനക്കാരുമൊത്ത് ഏതെങ്കിലും തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കേണ്ടതാണെന്നും ഇവര്‍ പറയുന്നു. ജോലിയില്‍ കൂടുതല്‍ മികവ് തെളിയിക്കാനും സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനും ഇത് ഏറെ സഹായിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.