അർമേനിയയിലെ ക്രൈസ്തവ കുടുംബങ്ങൾക്ക് സർപ്രൈസ് നൽകി കത്തോലിക്കാ സന്നദ്ധ സംഘടന

കൊറോണ വൈറസ് പകർച്ചവ്യാധിയുടെയും നാഗൊർനോ-കറാബക്ക് യുദ്ധത്തിന്റെയും ഇടയിൽ കഷ്ടപ്പെടുന്ന അർമേനിയൻ ക്രൈസ്തവർക്ക് സർപ്രൈസ് സമ്മാനങ്ങളുമായി സന്നദ്ധ സംഘടന. ഓർഗനൈസേഷൻ ഫോർ മാർട്ടയേഴ്സ് എന്ന സംഘടനയാണ് അർമേനിയയിലെ ആയിരത്തോളം കുഞ്ഞുങ്ങൾക്ക് ക്രിസ്തുമസ് സമ്മാനങ്ങളുമായി എത്തിയത്.

“ക്രിസ്മസ് അനുഭവം ഇല്ലാത്ത കുട്ടികൾക്ക് കളിപ്പാട്ടങ്ങളും സമ്മാനങ്ങളും എത്തിക്കുന്നതിന് ഞങ്ങൾ ഇവിടെ ആരംഭിച്ച ഒന്നാണ് ഓപ്പറേഷൻ ക്രിസ്മസ് ഫോർ അർമേനിയ എന്ന സംരംഭം. സാന്താക്ലോസ് വരാൻ പോകുന്നില്ലെന്നും അല്ലെങ്കിൽ ഈ വർഷം ക്രിസ്മസ് സമ്മാനങ്ങൾ കൈമാറില്ലെന്നും പല മാതാപിതാക്കളും കുട്ടികളോട് പറഞ്ഞിരുന്നു. അതിനു ഒരു പരിഹാരം കാണുന്നതിനായി ആണ് ഞങ്ങൾ ഈ പരിപാടി ആവിഷ്കരിച്ചത്”- സംഘടനയുടെ പ്രസിഡന്റ് ജിയ ചാക്കോൺ വെളിപ്പെടുത്തി.

കാരിത്താസ് അര്മേനിയയുടെ സഹായത്തോടെയാണ് ഈ സംഘടന സമ്മാനങ്ങൾ കുട്ടികൾക്ക് കൈമാറിയത്. മൂന്ന് അർമേനിയൻ നഗരങ്ങളായ ഗോറിസ്, ഗ്യുമ്രി, അർതഷാറ്റ് എന്നിവിടങ്ങളിൽ ഉള്ള 1,200 മുതൽ 1,500 വരെ കുട്ടികൾക്ക് മുന്നിൽ ഇവർ അപ്രതീക്ഷിത സമ്മാനങ്ങളുമായി എത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.