യുക്രെയിനിലെ  ജനങ്ങള്‍ക്ക് സഹായവുമായി ‘പോപ്പ് ഫോര്‍ യുക്രെയിന്‍’ 

കിഴക്കന്‍ യുക്രെയിനിലെ യുദ്ധം മൂലം ഭവനരഹിതരായവര്‍ക്ക് സഹായമായി വത്തിക്കാന്റെ ‘പോപ്പ് ഫോര്‍ യുക്രെയിന്‍’ സംരംഭം. അടിയന്തര ആവശ്യങ്ങളില്‍ ജനങ്ങളെ സഹായിക്കുന്നതിനായി അകത്തോലിക്കാ സംഘടനകളുമായി സഹകരിച്ചാണ് പോപ്പ് ഫോര്‍ യുക്രെയിന്റെ പ്രവര്‍ത്തനം.

2016ല്‍ യുക്രെയിന്‍ ജനതയെ സഹായിക്കുന്നതിനായി ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ അസാധാരണമായ സാമ്പത്തിക സഹായ ശേഖരണത്തിനു ശേഷമാണ് പോപ്പ് ഫോര്‍ യുക്രെയിനിന്റെ രൂപീകരണം. സംരംഭത്തിന് 11 മില്യണ്‍ യൂറോ ഇതിനോടകം സംഭാവനയായി ലഭിച്ചു. ഇതില്‍ 5 മില്യണ്‍ യൂറോ ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കിയതാണ്. സമഗ്ര മാനവിക വികസനത്തിനായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ ടര്‍ക്ക്‌സണിന്റെ നേതൃത്വത്തിലുള്ള സംഘം നവംബര്‍ 14 മുതല്‍ 18 വരെ യുക്രൈനില്‍ സന്ദര്‍ശനം നടത്തിയിരുന്നു. സമഗ്ര മാനവിക വികസനത്തിനായുള്ള തിരുസംഘത്തിന്റെ ഉപസെക്രട്ടറി പദവി വഹിക്കുന്ന മോണ്‍സിഞ്ഞോര്‍ സെഗുണ്‍ഡോ തെചാഡോ മുനാസും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

ഫ്രാന്‍സിസ് മാര്‍പാപ്പ അത്യാഹിത ആവശ്യങ്ങള്‍ക്കായി ഉടനടി പണം യുക്രെയിന്‍ ജനതയ്ക്ക് ലഭ്യമാക്കാന്‍ ആഗ്രഹിച്ചിരുന്നതായും അതിനാലാണ് പണം നേരിട്ട് യുക്രൈയിനു നല്‍കിയതെന്നും മോണ്‍സിഞ്ഞോര്‍ സെഗുണ്‍ഡോ തെചാഡോ മുനാസ് പറഞ്ഞു. പ്രത്യേക കമ്മറ്റിയാണ് മുന്‍ഗണനാക്രമത്തില്‍ വിവിധ പദ്ധതികള്‍ക്കായി പണം നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.