ദൈവത്തിനു മുന്നില്‍ നന്ദിയുടെ മനോഭാവത്തിലേയ്ക്ക് നയിക്കുന്ന കുറവുകള്‍

    ആധുനിക ലോകത്ത് നന്ദിയുടേതായ ഒരു മനോഭാവം നിലനിർത്തുന്നത് എല്ലായ്പ്പോഴും എളുപ്പമല്ല. നമുക്ക് ആവശ്യമുള്ളതും വേണ്ടതും എല്ലാം നേടിയെടുക്കുവാന്‍ നമുക്ക് കഴിയും എന്ന ചിന്ത നമ്മെ നന്ദി പ്രകാശിപ്പിക്കേണ്ടതിന്റെ ആവശ്യകതയില്‍ നിന്ന് പിന്തിരിപ്പിക്കുന്നു. എല്ലാ അനുഗ്രഹവും നമുക്കുണ്ട്, ഞാന്‍ പൂര്‍ണ്ണനാണ് എന്ന ചിന്ത നമ്മെ അഹങ്കാരികള്‍ ആക്കിത്തീര്‍ക്കും.

    “ഞാന്‍ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോള്‍ നീ എവിടെയായിരുന്നു..? നിനക്കറിയാമെങ്കിൽ പറയുക. അതിന്റെ അളവുകള്‍ നിശ്ചയിച്ചതാരാണ്..? നിശ്ചയമായും അത് നിനക്കറിയാം! അല്ലെങ്കില്‍ അതിന് അളവുനൂല്‍ പിടിച്ചതാര്..? അതിന്റെ അളവുകള്‍ നിശ്ചയിച്ചതാരാണ്..? നിശ്ചയമായും അത് നിനക്കറിയാം! അല്ലെങ്കില്‍ അതിന് അളവുനൂല്‍ പിടിച്ചതാര്..?”(ജോബ്‌ 38: 4-6 ) എന്ന് ദൈവം നമ്മോടു ചോദിക്കുന്ന അവസ്ഥയിലേയ്ക്ക് അഹങ്കാരം നമ്മെ നയിക്കും.

    “നമ്മുടെ ജീവിതത്തില്‍ ദൈവത്തോട് നന്ദി പുലര്‍ത്തുന്നവരായി മാറുവാന്‍ നിരവധി ദാനങ്ങള്‍ ദൈവം നമുക്ക് നല്‍കിയിട്ടുണ്ട്. അതില്‍ ഒന്നാണ് നമ്മുടെ കുറവുകളെക്കുറിച്ച് മനസിലാക്കുന്നതിനുള്ള കഴിവും ദൈവത്തെക്കൂടാതെ വിജയിക്കുവാന്‍ കഴിയില്ല എന്ന തിരിച്ചറിവും.”

    വി. അലോഷ്യസ് ഗോണ്‍സാഗ പറയുന്നു: ഒരിക്കല്‍ വിശുദ്ധനെ കാണുവാനായി ഒരു വൈദികന്‍ വന്നു. വിശുദ്ധനിൽ നിന്നും ആത്മീയ ഉപദേശങ്ങള്‍ സ്വീകരിക്കുവാനായി കടന്നുവന്ന ആ വൈദികന്റെ പ്രശ്നം താന്‍ അപൂര്‍ണ്ണനാണ്, കുറവുകള്‍ ഉള്ളവനാണ് എന്ന ചിന്തയായിരുന്നു. “നിന്റെ കണ്ണുകൾ എന്റെ അപൂർണ്ണതയെ കണ്ടു; നിന്റെ പുസ്തകത്തിൽ എല്ലാം എഴുതപ്പെടും” എന്ന ബൈബിള്‍ വാക്കുകളെ അടിസ്ഥാനപ്പെടുത്തിയാണ് അദ്ദേഹം ആ വൈദികന് ആശ്വാസം പകര്‍ന്നത്. നമ്മുടെ അപൂർണ്ണതകൾ കാണുന്നത് നിരാശയിലേയ്ക്ക് നയിക്കാൻ പര്യാപ്തമാണെങ്കിലും ഈ അപൂർണ്ണതകൾക്കൊപ്പമാണ് നാം ദൈവപുസ്തകത്തിൽ എഴുതിയിരിക്കുന്നതെന്ന് പരിഗണിച്ച് നമുക്ക് ആശ്വസിക്കാം. നമ്മുടെ കുറവുകള്‍ നമ്മുടെ ശിക്ഷയ്ക്കായല്ല മറിച്ച് എളിമയിലൂടെ മഹത്വത്തിലേയ്ക്ക് നയിക്കുന്നതിനാണ് അവ എന്ന് വിശുദ്ധന്‍ ആ വൈദികനോട് പറഞ്ഞു.

    നമ്മുടെ കുറവുകളാണ് നമ്മെ വിശുദ്ധീകരണത്തിലേയ്ക്കും ദൈവത്തോട് നന്ദിയുള്ളവരായി തീര്‍ക്കുന്ന മനോഭാവത്തിലേയ്ക്കും നമ്മെ നയിക്കുന്നത് എന്ന് വി. അലോഷ്യസ് ഗോണ്‍സാഗ ഉറച്ചുവിശ്വസിക്കുന്നു. അതിനാല്‍ തന്നെ നമ്മുടെ കുറവുകളെ ഓര്‍ത്ത്‌ വിലപിക്കേണ്ടതില്ല. മറിച്ച്, ആ കുറവുകളെ ഓര്‍ത്ത്‌ ദൈവം നമ്മെ അത്രയേറെ സ്നേഹിക്കുന്നതിനെ ഓര്‍ത്ത്‌ ആനന്ദിക്കുക.