കത്തോലിക്കാ വിശുദ്ധര്‍ എത്ര പേരുണ്ട് ?

വിശുദ്ധി എന്ന് അര്‍ത്ഥം വരുന്ന sanctus എന്ന ലാറ്റിന്‍ വാക്കില്‍ നിന്നാണ് വിശുദ്ധന്‍/ വിശുദ്ധ എന്ന വാക്ക് ഉണ്ടായത്. സഭയിലെ ആദ്യകാല നൂറ്റാണ്ടുകളില്‍ വിശുദ്ധജീവിതം നയിച്ചവരെന്ന് സമൂഹം വിലയിരുത്തുകയും രക്തസാക്ഷിത്വം വരിച്ചവരുമായ ആളുകള്‍ക്കെല്ലാം വിശുദ്ധപദവി നല്‍കിയിരുന്നു.

1588-ന് ശേഷമാണ് വിശുദ്ധരുടെ നാമകരണത്തിന് കൂടുതല്‍ ഔദ്യോഗിക നടപടിക്രമങ്ങള്‍ കൈവന്നത്. എന്നാല്‍, കത്തോലിക്കാ സഭയില്‍ ആകെ മൊത്തം എത്ര വിശുദ്ധരുണ്ടെന്ന സംശയം എല്ലാവര്‍ക്കുമുണ്ടാവാം. 1000 ത്തിനും 8000 ത്തിനും ഇടയില്‍ എന്നാണ് ഒറ്റവാക്കില്‍ ഉത്തരം. കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളിലെ കണക്കൊഴിച്ച് നിര്‍ത്തിയതാണിത്.

ഉദാഹരണത്തിന് വി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ 482 പേരെയാണ് വിശുദ്ധരായി ഉയര്‍ത്തിയത്. ബനഡിക്ട് പതിനാറാമന്‍ പാപ്പാ 45 പേരെ. ഫ്രാന്‍സിസ് മാര്‍പാപ്പാ 893 പേരെ നാമകരണം ചെയ്തുകഴിഞ്ഞു. 2013-ല്‍ 800 ഇറ്റാലിയന്‍ രക്തസാക്ഷികളെ ഒന്നിച്ചാണ് ഫ്രാന്‍സിസ് പാപ്പാ നാമകരണം ചെയ്തത്.

ചില ആളുകള്‍ കരുതുന്നത്, വിശുദ്ധരുടെ എണ്ണം കണക്കാക്കാന്‍ സാധിക്കുന്നതല്ല കാരണം, നിലവില്‍ സ്വര്‍ഗത്തിലുള്ള എല്ലാവരെയും വിശുദ്ധരുടെ ഗണത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമെന്നാണ്.

വിശുദ്ധരുടെ എണ്ണം എത്രയാണെങ്കിലും ഒരു കാര്യം ഓരോ ക്രൈസ്തവനും ശ്രദ്ധിക്കേണ്ടതാണ്. നാം ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നത് വിശുദ്ധിയിലേയ്ക്കു തന്നെയാണ്. അതുകൊണ്ട് വിശുദ്ധിയ്ക്കു വേണ്ടി നിരന്തരം പരിശ്രമിക്കേണ്ടതാണ്. ദൈവവുമായി അടുത്തിടപഴകുന്ന ആര്‍ക്കും അനായാസം നേടാവുന്നതാണ് വിശുദ്ധിയെന്നും മനസിലാക്കണം. അത് ഏത് ജീവിതാവസ്ഥ സ്വീകരിച്ചിരിക്കുന്നവരാണെങ്കിലും. സഭ ഔദ്യോഗികമായി വിശുദ്ധപദവി നല്‍കിയിരിക്കുന്നവരുടെ ജീവിതം മാതൃകയാക്കിക്കൊണ്ടാകാം അത്.