ക്രിസ്തുമസ് സന്ദേശം പകർന്നു ബെത്‌ലഹേമിലെ നവജാത ശിശുക്കളുടെ അഭയകേന്ദ്രം

ക്രിസ്തുമസ് സന്ദേശം പകർന്നു ബെത്‌ലഹേമിലെ നവജാത ശിശുക്കളുടെ അഭയകേന്ദ്രം. ബെത്‌ലഹേമിലെ തിരുപ്പിറവി ദേവാലയത്തിനു സമീപത്തുള്ള നവജാത ശിശുക്കളുടെ അഭയകേന്ദ്രമായ ഹോളി ഫാമിലി ഹോസ്പിറ്റല്‍ ക്രിസ്തുമസ് കാലത്ത് സേവനത്തിന്റെ മാതൃകയായി തീരുന്നത്.

തീര്‍ത്ഥാടന കേന്ദ്രമായ തിരുപ്പിറവി ദേവാലയത്തിനു അടുത്താണ് ഈ ആശുപത്രി സ്ഥിതി ചെയ്യുന്നത്. ജാതിയോ, മതമോ, വര്‍ഗ്ഗമോ, വര്‍ണ്ണമോ നോക്കാതെ നവജാത ശിശുക്കളുടെ ജനനത്തിലും പരിപാലനത്തിലും ശ്രദ്ധചെലുത്തുന്ന ആശുപത്രിയുടെ പ്രസിദ്ധി ദിവസം തോറും വര്‍ദ്ധിച്ചു വരികയാണ്. ഓരോ വര്‍ഷവും ഏതാണ്ട് നാലായിരത്തിയഞ്ഞൂറോളം കുട്ടികളാണ് ഈ ആശുപത്രിയില്‍ പിറന്നുവീഴുന്നത്.

ആശുപത്രിയുടെ സഹായം സ്വീകരിക്കുന്ന അമ്മമാരില്‍ ഭൂരിഭാഗവും ഇസ്ലാം മതവിശ്വാസത്തില്‍പ്പെട്ടവരാണ്. ഹോളി ഫാമിലി ഫൗണ്ടേഷന്റേയും, സോവറിന്‍ മിലിട്ടറി ഓര്‍ഡറിന്റേയും ചികിത്സാ സഹായങ്ങള്‍ ലഭിക്കുന്നവരാണ് ഈ ആശുപത്രിയിലെ രോഗികളില്‍ പകുതിയിലേറെ പേരും. 1880-കളില്‍ ബെത്‌ലഹേമിലെ ഒരു ജനറല്‍ ആശുപത്രിയായിട്ടാണ് ഹോളി ഫാമിലി ആശുപത്രി സ്ഥാപിക്കപ്പെടുന്നത്. ഡോട്ടേഴ്സ് ഓഫ് ചാരിറ്റി കന്യാസ്ത്രീകളുടെ കീഴിലായിരുന്ന ഈ ആശുപത്രി 1980-കളില്‍ അടച്ചുപൂട്ടി. ഓരോ ജീവനും അമൂല്യമാണ്‌ എന്ന കത്തോലിക്കാ പ്രോലൈഫ് ചിന്താഗതി അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ആശുപത്രി കൂടിയാണിത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.