സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട് ഹോങ്കോംഗ് കത്തോലിക്കാ അഭിഭാഷകൻ

സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനായി, ഹോങ്കോങ്ങിലെ ജനാധിപത്യ അനുകൂല പ്രസ്ഥാനം കണ്ടെത്താൻ സഹായിച്ച മാർട്ടിൻ ലീ ചു-മിംഗ് എന്ന കത്തോലിക്കാ അഭിഭാഷകനെ നാമനിര്‍ദ്ദേശം ചെയ്തു. 82 വയസുള്ള അദ്ദേഹമാണ് 1994-ൽ ഹോങ്കോങ്ങിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാപിച്ചത്. 40 വർഷമായി ഹോങ്കോങ്ങിൽ സാർവ്വത്രിക വോട്ടവകാശത്തിനായി ലീ പരിശ്രമിക്കുന്നു.

1990-ൽ ഹോങ്കോങ്ങിന്റെ ആദ്യത്തെ ജനാധിപത്യ അനുകൂല പാർട്ടിയായ യുണൈറ്റഡ് ഡെമോക്രാറ്റുകളുടെ സ്ഥാപക ചെയർമാനായിരുന്നു അദ്ദേഹം. രണ്ട് പതിറ്റാണ്ടിലേറെയായി നിയമസഭയിൽ സേവനമനുഷ്ഠിക്കുകയാണ് മാർട്ടിൻ ലീ. ഹോങ്കോങ്ങിന്റെ ഭരണഘടന തയ്യാറാക്കാനും ലീ സഹായിച്ചു. നോർവീജിയൻ കൺസർവേറ്റീവ് പാർട്ടി അംഗങ്ങളായ മാത്തിൽഡെ ടൈബ്രിംഗ്-ജെജെഡെ, പീറ്റർ ഫ്രോളിക് എന്നിവരാണ് ലീയെ നോബൽ സമ്മാനത്തിനായി നാമനിർദ്ദേശം ചെയ്തത്.

2020 ഏപ്രിൽ 18-ന് ഹോങ്കോംഗ് പോലീസ് ലീയെയും മറ്റ് 14 ജനാധിപത്യ അനുകൂല പ്രക്ഷോഭകരെയും അറസ്റ്റ് ചെയ്തു. ആരോപണവിധേയരായ കുറ്റവാളികളെ കൈമാറാൻ ചൈനീസ് സർക്കാരിനെ അനുവദിക്കുന്ന ഈ കേസിൽ ഫെബ്രുവരി 16-ന് ആരംഭിക്കുന്ന വിചാരണ വരെ ലീ നിലവിൽ ജാമ്യത്തിലാണ്. ചൈനയിലെ ഒരു പ്രത്യേക ഭരണമേഖലയാണ് ഹോങ്കോംഗ്. ഹോങ്കോംഗുകാർ പ്രധാനമായും ആരാധനാസ്വാതന്ത്ര്യവും സുവിശേഷവത്കരണവും അനുവദിക്കുന്നവരാണ്. അതേസമയം ചൈനയിൽ, ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്ന തരത്തിലുള്ള നിയമങ്ങളാണ് നിലവിലുള്ളത്.

കത്തോലിക്കർ ഉൾപ്പെടെ ദശലക്ഷക്കണക്കിന് പൗരന്മാർ ഹോങ്കോങ്ങിൽ ജനാധിപത്യ അനുകൂല പ്രക്ഷോഭങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഹോങ്കോങ്ങിൽ ഒരു പുതിയ ‘ദേശീയ സുരക്ഷാ’ നിയമം 2020 ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നു. ലീ കുറച്ചുനാളത്തേയ്ക്ക് ജാമ്യത്തിലിറങ്ങിയെങ്കിലും ഡിസംബർ തുടക്കത്തിൽ വിദേശ കൂട്ടുകെട്ടിനെതിരെ കേസെടുത്തു. കുറ്റം തെളിയിക്കപ്പെട്ടാൽ അദ്ദേഹത്തിന് ജീവപര്യന്തം തടവ് ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.