വെടിക്കെട്ടിന് പകരം വീട് 

തിരുനാളുകള്‍ക്ക് പുതിയ മാതൃകയായി നരിവാലമുണ്ട ഇടവക

ദൈവസ്‌നേഹത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും ഏറ്റവും മികച്ച മാതൃക ആകുകയാണ് നരിവാലമുണ്ടയിലെ ഇടവക. വര്‍ഷം തോറും നടക്കുന്ന പെരുന്നാളിന്റെ വെടിക്കെട്ടും മറ്റ് കലാപരിപാടികളും ഒഴിവാക്കിയപ്പോള്‍ ഇടവകയിലെ ഒരു നിര്‍ധന കുടുംബത്തിന് ലഭിച്ചത് മനോഹരമായ ഒരു ഭവനം. ജെയ്‌മോന്‍ തുമ്പോളില്‍ എന്ന വ്യക്തിയ്ക്കാണ് പുതിയ വീട് ലഭിച്ചത്. ലക്ഷക്കണക്കിന് രൂപയായിരുന്നു ഓരോ വര്‍ഷവും പള്ളിപ്പെരുന്നാളിനായി മുടക്കിയിരുന്നത്.

പെരുന്നാളിന്റെ പൊതുയോഗത്തിലാണ് ഇത്തരമൊരു ചിന്ത ഉയര്‍ന്ന് വന്നത്. ഫാദര്‍ ഫ്രാന്‍സിസ് കുത്തുകല്ലിങ്കലിലന്റെ നേതൃത്വത്തില്‍ ഒന്നരമാസം കൊണ്ട് വീടിന്റെ പണി പൂര്‍ത്തിയാക്കി. പണം നല്‍കിയും ജോലിയില്‍ സഹായിച്ചും ഇടവകാംഗങ്ങള്‍ കൂടെ നിന്നു. പെരുന്നാള്‍ സമാപന ദിനത്തില്‍ വീടിന്റെ താക്കോല്‍ കൈമാറുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.