തിരുപിറവിപ്പള്ളിയുടെ ആധികാരികതയ്ക്ക് ഔദ്യോഗിക സ്ഥിരീകരണം

ബെത്‌ലഹേമിലെ തിരുപ്പിറവി പള്ളിയുടെ ആധികാരികത സംബന്ധിച്ച് കാലിഫോര്‍ണിയയിലെ പ്രൊഫസറായ ടോം മേയര്‍ നടത്തിയ വെളിപ്പെടുത്തല്‍ ശ്രദ്ധേയമാകുന്നു. തിരുപ്പിറവിപ്പള്ളിയില്‍ അടയാളപ്പെടുത്തിരിക്കുന്ന സ്ഥലത്താണ് യേശു ജനിച്ചതെന്ന വിശ്വാസത്തെ അദ്ദേഹം സ്ഥിരീകരിച്ചു.

തിരുപ്പിറവിപ്പള്ളിയുമായി ബന്ധപ്പെട്ട പുരാവസ്തു തെളിവുകളും സ്മരണകളും ചരിത്രത്തില്‍ നിന്നും തുടച്ചുമാറ്റുവാന്‍ റോമാക്കാര്‍ എത്ര ശ്രമിച്ചിട്ടും അവ കാലത്തെ അതിജീവിച്ചുവെന്നും പ്രൊഫ. മേയര്‍ പറഞ്ഞു. ഈ സ്ഥലം മറച്ചുവയ്ക്കുന്നതിന്റേയും വികൃതമാക്കുന്നതിന്റേയും ഭാഗമായി ഇവിടെ ഒരു ഗ്രീക്ക് ദേവന്റെ ക്ഷേത്രം റോമാക്കാര്‍ നിര്‍മ്മിച്ചിരുന്നതായും ഒരു അഭിമുഖത്തില്‍ പ്രൊഫ. മേയര്‍ പറഞ്ഞു.

ഓരോ വര്‍ഷവും ലക്ഷകണക്കിന് തീര്‍ത്ഥാടകര്‍ സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടനകേന്ദ്രമാണ് തിരുപിറവി പള്ളി. ദേവാലയത്തിലെ, യേശു ജനിച്ചതെന്നു വിശ്വസിക്കപ്പെടുന്ന സ്ഥലം 14 ഇതളുകളുള്ള വെള്ളി നക്ഷത്രാകൃതി കൊണ്ട് അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതിനു മുകളില്‍ വിവിധ സഭകളെ പ്രതിനിധീകരികരിക്കുന്ന 15 വെള്ളി വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. നാലാം നൂറ്റാണ്ടില്‍ റോമന്‍ ചക്രവര്‍ത്തിയായിരുന്ന കോണ്‍സ്റ്റന്റൈനാണ് തിരുപ്പിറവി പള്ളി പണികഴിപ്പിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.