മറക്കാതിരിക്കാം, മാര്‍ച്ച് മാസത്തിലെ പാപ്പായുടെ പ്രാര്‍ത്ഥനാ നിയോഗം

ക്രിസ്തുവിന്റെ പീഢാസഹന സ്മരണകള്‍ ഉയരുന്ന ഈ മാര്‍ച്ച് മാസത്തില്‍, കുമ്പസാരം എന്ന കൂദാശയിലൂടെ ദൈവത്തിന്റെ പാപമോചനവും അനന്തമായ കരുണയും ആസ്വദിച്ച് ജീവിക്കാന്‍ വിശ്വാസികളെ പ്രാപ്തരാക്കണമേയെന്ന നിയോഗം സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞിരുന്നു. ഓരോ മാസവും വിവിധ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ തിരഞ്ഞെടുത്ത് നല്‍കുന്ന പാപ്പ ഈ മാര്‍ച്ചില്‍, വിശ്വാസീസമൂഹത്തിന് കൈമാറിയിരുന്നത് ‘അനുരഞ്ജന കൂദാശ’യ്ക്ക് നല്‍കേണ്ട പ്രാധാന്യം വിശ്വാസീസമൂഹം ഉള്‍ക്കൊള്ളുക എന്ന നിയോഗമാണ്. വിശുദ്ധവാരത്തിന്റെ മധ്യത്തില്‍ എത്തിനില്‍ക്കുന്ന ഈ സമയത്ത് അനുരഞ്ജന കൂദാശയുടെ മാഹാത്മ്യവും മഹത്വവും തിരിച്ചറിയാനും ആസ്വദിക്കാനും മറക്കാതിരിക്കാം.

“ഞാന്‍ കുമ്പസാരിക്കാന്‍ അണയുമ്പോള്‍ എന്നെത്തന്നെയാണ് എന്റെ ആത്മാവിനെയാണ് സൗഖ്യപ്പെടുത്തുന്നത്. ഞാന്‍ അവിടെ നിന്നും പോകുന്നത് ആത്മീയാരോഗ്യത്തോടെയാണ്; ദുരവസ്ഥയില്‍ നിന്ന് കരുണയിലേക്കാണ്” – പേപ്പല്‍ നിയോഗം ഉള്‍ക്കൊള്ളിച്ച് ‘പോപ്സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്വര്‍ക്ക്’ ഇക്കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വീഡിയോയില്‍ പാപ്പ പറഞ്ഞു. കുമ്പസാരത്തിന്റെ കേന്ദ്രം എന്നത് നാം ഏറ്റുപറയുന്ന പാപങ്ങളല്ല. മറിച്ച് നമുക്ക് ലഭിക്കുന്ന, നമുക്ക് എല്ലായ്പ്പോഴും ആവശ്യമായ ദിവ്യസ്നേഹമാണ്. നമ്മെ കാത്തിരിക്കുന്ന, നമ്മെ ശ്രവിക്കുന്ന, നമ്മോട് ക്ഷമിക്കുന്ന ക്രിസ്തുവാണ് കുമ്പസാരത്തിന്റെ കേന്ദ്രമെന്നും പാപ്പാ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.