അഗ്നിയായ്… അഭിഷേകമായ്… 2

സ്വർഗ്ഗം, അരൂപിയുടെ അഗ്നിനാവുകൾ നിർമ്മിക്കുന്ന പണിപ്പുരയാണ്. ആത്മാവിനെ ആഗ്രഹിച്ച് പ്രാർത്ഥിച്ചിരുന്ന ശിഷ്യർ ഓരോരുത്തരുടേയും മേൽ അഗ്നിജ്വാലകൾ പോലുള്ള നാവുകൾ വന്നുനിന്നു; അവരെല്ലാവരും പരിശുദ്ധാത്മാവിനാൽ നിറഞ്ഞു.

ഒരുമിച്ചു പ്രാർത്ഥിച്ചാലും ആത്മാവ് വ്യക്തിപരമായി ഓരോരുത്തരിലും വരും; വന്നു നിറയും. ഒരുങ്ങിയിരിക്കുക. നിനക്കുവേണ്ടി സ്വർഗ്ഗം അരൂപിയുടെ അഗ്നിനാവിനെ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്.

ഫാ. സാജു