കടലിലെ മനുഷ്യാവകാശ ലംഘനം അവസാനിപ്പിക്കണമെന്ന് വത്തിക്കാൻ

ലോക മത്സ്യബന്ധന ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച അന്തർദേശീയ സമ്മേളനം മത്സ്യത്തൊഴിലാളികളുടേയും അവരുടെ കുടുംബങ്ങളുടേയും പിന്തുണക്കു വേണ്ടിയുള്ള പരിശുദ്ധ സിംഹാസനത്തിന്റെയും ഐക്യരാഷ്ട്ര സഭയുടെ ഫാവോ (Food and Agriculture Organization) യുടേയും ദീർഘകാല സംയുക്ത പ്രതിബദ്ധത ശക്തിപ്പെടുത്താനുള്ള അവസരം നൽകി.

വത്തിക്കാനും ഐക്യരാഷ്ട്ര സഭയും ചേർന്നു സംഘടിപ്പിച്ച സമ്മേളനത്തിന്റെ ശീർഷകം ‘വേലിയേറ്റം തടയൽ: ഒരുമിച്ച് നമുക്ക് കടലിലുള്ള മനുഷ്യാവകാശ ലംഘനം തടയാൻ കഴിയും’ എന്നതായിരുന്നു. മത്സ്യത്തൊഴിലാളികളുടെ ദുരവസ്ഥയിലേക്ക് ശ്രദ്ധ ക്ഷണിക്കാനും കോവിഡ്-19 മൂലം മത്സ്യവ്യാപാരത്തെയും, ദരിദ്രരായ തൊഴിലാളികളുടെ അരക്ഷിതാവസ്ഥയെയും, വരുമാന നഷ്ടം ബാലവേലയെയും, സ്ത്രീശാക്തീകരണത്തെയും എങ്ങനെ ബാധിച്ചു എന്നതിനെക്കുറിച്ചും സമ്മേളനം ചർച്ച ചെയ്തു.

സമഗ്ര മാനവ വികസനത്തിനായുള്ള ഡിക്കാസ്റ്റ്ട്രിയുടെ കീഴിൽ “Stella Maris”, ഐക്യരാഷ്ട്ര സഭയുടെ FAO, പരിശുദ്ധ സിംഹാസനത്തിന്റെ FAOയിലെ സ്ഥിരം നിരീക്ഷകൻ, കാർഷിക വികസനത്തിനായുള്ള അന്തർദേശീയ ഫണ്ട് (IFAD), ആഗോള ഭക്ഷ്യ കർമ്മപദ്ധതി (WFP) എന്നിവരായിരുന്നു സമ്മേളനത്തിന്റെ സംയുക്ത സംഘാടകർ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.