പ്രായപൂർത്തിയാവാത്തവരുടെ സംരക്ഷണം സംബന്ധിച്ച സമ്മേളനത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ട് വത്തിക്കാൻ

2019 ഫെബ്രുവരി 22 മുതൽ 24 വരെ തിയതികളിൽ നടക്കുന്ന, പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണം സംബന്ധിച്ച് ചർച്ച നടത്തുന്ന സമ്മേളനത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ട് വത്തിക്കാൻ. സഭയിലെ പ്രായപൂർത്തിയാവാത്തവരുടെ സംരക്ഷണം എന്നതാണ് മുഖ്യ ചർച്ചാവിഷയം.

വത്തിക്കാൻ പ്രതിനിധി, അലെസാൻഡ്രോ ഗിസോട്ടിയാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. സമ്മേളനത്തിന്റെ സംഘാടകരുടെ മീറ്റിംഗ് ജനുവരി പത്തിന് നടത്തിയിരുന്നു. ലോകം മുഴുവനുമുള്ള മെത്രാൻ  സമിതികളുടെ പ്രതിനിധികളും ഈ സമ്മേളനത്തിന്റെ ഭാഗമാകും.

പൂർണ്ണ സമ്മേളനങ്ങൾ, കർമ്മ പദ്ധതികൾ തയാറാക്കൽ, പൊതുപ്രാർത്ഥനകൾ, സാക്ഷ്യങ്ങൾ പങ്കുവയ്ക്കൽ, പ്രായശ്ചിത്ത ആരാധന, ദിവ്യകാരുണ്യ ആഘോഷം എന്നിവയെല്ലാം സമ്മേളനത്തിന്റെ ഭാഗമായി നടത്തപ്പെടും.

സമ്മേളനത്തിൽ ആദ്യാവസാനം തന്റെ സാന്നിധ്യം ഉണ്ടായിരിക്കുമെന്നാണ് പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ അറിയിച്ചിരിക്കുന്നത്. ഫാ. ഫെഡറിക്കോ ലൊംബാർഡിയാണ് സമ്മേളനത്തിന്റെ നിയന്താവ്. കുട്ടികൾക്കെതിരെയുള്ള സകല ചൂഷണങ്ങളും അക്രമങ്ങളും തടയുക എന്നതാണ് സമ്മേളനത്തിലൂടെ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.