അഭയാര്‍ത്ഥികളും കുടിയേറ്റക്കാരും നേരിട്ടുകൊണ്ടിരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം വേണമെന്ന ആവശ്യം ആവര്‍ത്തിച്ചുന്നയിച്ച് വത്തിക്കാന്‍. യുഎന്നിലെ വത്തിക്കാന്റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് ഇവാന്‍ യുര്‍ക്കോവിച്ചാണ് അഭയാര്‍ത്ഥികള്‍ക്കുവേണ്ടി യുഎന്‍ ഹൈക്കമ്മീഷണര്‍ നടത്തിയ മീറ്റിംഗിലൂടെ ഇക്കാര്യം വീണ്ടും ലോകശ്രദ്ധയിലേയ്ക്ക് വച്ചത്.

മനുഷ്യ ജീവനേയും ജീവിതത്തേയും ആദരിക്കാനും ക്ലേശങ്ങള്‍ കുറച്ചു കൊടുക്കാനും സമഗ്ര വികസനത്തിന് അവരെ സഹായിക്കാനും എല്ലാവര്‍ക്കും കടമയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാഷാ പഠനം, തൊഴിലവസരം, പൗരത്വം തുടങ്ങിയ മേഖലകളില്‍ അഭയാര്‍ത്ഥികള്‍ക്ക് സഹായം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം നാട്ടിലേയ്ക്ക് മടങ്ങാനാവാത്ത ആളുകള്‍ക്കായി സെറ്റില്‍മെന്റിനുള്ള ശാശ്വത പരിഹാരം നല്‍കുന്ന പ്രസ്ഥാനങ്ങളേയും രാജ്യങ്ങളേയും ആര്‍ച്ചുബിഷപ്പ് യുര്‍ക്കോവിച്ച് അഭിനന്ദിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.