മികച്ച കാലാവസ്ഥയ്ക്കായി ഉത്കർഷയും തിടുക്കവും കാട്ടണം: ഉച്ചകോടിയിൽ വത്തിക്കാൻ പ്രതിനിധി സംഘം

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനായി യുഎൻ ആഹ്വാനം ചെയ്തതനുസരിച്ച്, ഡിസംബർ രണ്ടാം തിയതി മുതൽ പോളണ്ടിൽ നടന്നുവന്ന സമ്മേളനം അവസാനിച്ചു. COP24 എന്ന പേരിൽ നടന്ന 24 ാമത് സമ്മേളനത്തിൽ 200 രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കുകയുണ്ടായി.

അക്കൂട്ടത്തിൽ 19 ാം തിയതി വത്തിക്കാൻ പ്രതിനിധി സംഘം അവതരിപ്പിച്ച ഒരു പ്രമേയം പ്രത്യേക ശ്രദ്ധ ആകർഷിക്കുന്നതായിരുന്നു. എന്നാണ് ഭൂമിയുടെ നിലവിളി ശ്രവിക്കപ്പെടുന്നത്, എന്നാണ് അതിലെ ജനങ്ങൾക്ക് മറുപടി ലഭിക്കുന്നത് എന്ന് ചോദിച്ചുകൊണ്ടുള്ള പ്രമേയത്തിൽ പൊതു നന്മയ്ക്കുവേണ്ടി പ്രവർത്തിക്കാനുളള വിവിധ രാജ്യങ്ങളുടെ സന്നദ്ധതയും വ്യക്തമാക്കുകയുണ്ടായി.

ചെറിയ രാജ്യങ്ങളെ സംബന്ധിച്ചുള്ള ഉത്കണ്ഠയും ചർച്ചകളിൽ ഉയരുകയുണ്ടായി. പ്രത്യേകിച്ച് വത്തിക്കാൻ പ്രതിനിധി സംഘത്തിന്റെ തലവനും സ്റ്റേറ്റ് സെക്രട്ടറിയുമായ കർദിനാൾ പിയാത്രോ പരോളിൻ ഇക്കാര്യം പ്രത്യേകം എടുത്തുകാട്ടി. നിലവിലെ നയങ്ങൾ പ്രകാരം മനുഷ്യാവകാശങ്ങളെ കുറച്ച് കാണുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ തീർത്തും പാവപ്പെട്ടവരെ കാലാവസ്ഥാ വ്യതിയാനം എങ്ങനെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആഗോള താപനം കുറക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, പ്രതിനിധി സംഘം ഉച്ചകോടിയിൽ വ്യക്തമാക്കി. രാജ്യത്തിന്റെ പ്രക്രിയകളിലും സംഭാവനകളിലും ഇക്കാര്യം സംബന്ധിച്ച് പ്രത്യേകം ഉത്കർഷയും തിടുക്കവും കാട്ടണം. മാത്രവുമല്ല വ്യക്തി ജീവിതശൈലിയിൽ മാറ്റം വരുത്തിക്കൊണ്ടും ഈ ലക്ഷ്യം കൈവരിക്കാം. സമ്മേളനത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.