വത്തിക്കാൻ – ചൈന ഉടമ്പടിയെ വിമര്‍ശിച്ചു, യു. എസ് മതസ്വാതന്ത്ര്യ വക്താക്കൾ

വത്തിക്കാൻ ചൈനയുമായി നടത്തിയ ഉടമ്പടിയില്‍ തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിച്ച് യു. എസ് മത സ്വാതന്ത്ര്യ നേതാക്കള്‍. ഇത്തരം ഒരു ബന്ധം, ചൈനീസ് സര്‍ക്കാരിന് വലിയ ബലം പകരുമെന്നും, അത് മറ്റു മതങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനുള്ള സാധ്യതകളെ തന്നെ ഇല്ലാതാക്കും എന്ന് ചൂണ്ടികാണിച്ചാണ് നേതാക്കള്‍ വിമര്‍ശനം ഉന്നയിക്കുന്നത്.

“ഒരു കത്തോലിക്കൻ എന്ന നിലയിലും, ചൈനയിലെ എല്ലാ മതവിഭാഗങ്ങളുടെ മതസ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവരില്‍ ഒരാള്‍ എന്ന നിലയിലും എനിക്ക് ഈ ഉടമ്പടിയില്‍ ആശങ്കയുണ്ട്,” റിലീജിയസ് ഫ്രീഡം ഇൻസ്റ്റിറ്റിയൂട്ട് പ്രസിഡന്റായ തോമസ് ഫർ പറഞ്ഞു. മുന്‍ അമേരിക്കന്‍ വക്താവ് കൂടി ആയിരുന്ന ഫര്‍, യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫീസ് ഓഫ് ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡത്തിന്റെ ആദ്യ ഡയറക്ടറായിരുന്നു.

മെത്രാന്മാരെ നാമനിർദ്ദേശം ചെയ്യുന്നത് സര്‍ക്കാരും അന്തിമ തീരുമാനം നടത്തുന്നത് വത്തിക്കാനും എന്ന രീതിയിൽ സെപ്തംബർ 22 ന് ഹോളി സീ, ചൈനീസ് സർക്കാരുമായി സമ്മതത്തിൽ  എത്തിയിരുന്നു. കത്തോലിക്കാ സഭയെ സംബന്ധിച്ച് വലിയ വഴിത്തിരിവ് ആണെങ്കിലും, ഈ ഉടമ്പടി മറ്റു മതങ്ങളെ പ്രതികൂലമായി ബാധിക്കാന്‍ ഇടയുണ്ട് എന്നതാണ് ആശങ്ക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.