വത്തിക്കാനും ചൈനയും തമ്മിലുള്ള ഉടമ്പടി പുതുക്കി

പരിശുദ്ധ സിംഹാസനവും ചൈനയും തമ്മിലുള്ള താല്‍ക്കാലിക ഉടമ്പടി രണ്ടു വര്‍ഷത്തേയ്ക്കു കൂടി പുതുക്കി. വ്യാഴാഴ്ചയാണ് പരിശുദ്ധ സിംഹാസനം ഇത് വെളിപ്പെടുത്തിയത്. കത്തോലിക്കാ മെത്രാന്മാരുടെ നിയമനത്തെ അധികരിച്ച് പരിശുദ്ധ സിംഹാസനവും ചൈനയും അന്നാടിന്റെ തലസ്ഥാനമായ ബെയ്ജിംഗില്‍ വച്ച് 2018 സെപ്റ്റംബര്‍ 22-ന് പരീക്ഷണാടിസ്ഥാനത്തില്‍ ഒപ്പുവച്ചതും അക്കൊല്ലം തന്നെ ഒക്ടോബര്‍ 22-ന് പ്രാബല്യത്തിലായതുമായ ഉടമ്പടിയാണ് 2 വര്‍ഷത്തെ കാലാവധി പൂര്‍ത്തിയായതോടെ പുതുക്കിയത്.

പൗരോഹിത്യവുമായി ബന്ധപ്പെട്ട ഈ കരാറില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള സഭയിലെയും സര്‍ക്കാരിനെ ഭയപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഔദ്യോഗികസഭയിലെയും വിശ്വാസികളെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടു വര്‍ഷം മുമ്പ് ഈ കരാറിന് വത്തിക്കാന്‍ തയ്യാറായത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.