അൽമായ ആചാര്യ പൗരോഹിത്യങ്ങൾ

ഫാ. ജോസഫ് വട്ടക്കളം

ഫാ. ജോസഫ് വട്ടക്കളം

മഹാപുരോഹിതനും ഏക മധ്യസ്ഥനുമാണ് ഈശോ. തന്റെ സഭയെ, അവിടുന്ന് പിതാവായ ദൈവത്തിന് ഒരു പുരോഹിത രാജ്യമാക്കിയിരിക്കുന്നു. നമ്മെ സ്നേഹിക്കുകയും സ്വന്തം രക്തത്താൽ നമ്മെ പാപത്തിൽ നിന്ന് മോചിപ്പിക്കുകയും സ്വപിതാവായാ ദൈവത്തിന്റെ രാജ്യവും പുരോഹിതരും ആക്കുകയും ചെയ്തവന് മഹത്വവും പ്രതാപവും എന്നേയ്ക്കും ഉണ്ടായിരിക്കട്ടെ (വെളി. 1:6). വിശ്വാസികളുടെ സമൂഹം മുഴുവൻ, പ്രകൃത്യാ,പുരോഹിത സ്വഭാവമുള്ളതാണ്. പുരോഹിതനും, പ്രവാചകനും രാജാവുമായി ക്രിസ്തുവിന്റെ ദൗത്യത്തിൽ ഓരോരുത്തരുടെയും വിളിക്കനുസരിച്ചു പങ്കുപറ്റി തങ്ങളുടെ പൗരോഹിത്യം പ്രാവർത്തികമാക്കുന്നു, ആക്കണം. മാമോദീസ, സ്ഥൈര്യലേപനം എന്നീ കൂദാശകളിലൂടെ വിശ്വാസികൾ ഒരു വിശുദ്ധ പൗരോഹിത്യമായി പ്രതിഷ്ഠിക്കപ്പെടുന്നുണ്ട്.

പൗരോഹിത്യം എന്ന കൂദാശയിലൂടെ ഒരുവന് ലഭിക്കുന്ന പൗരോഹിത്യവും (ഇതും മാമ്മോദീസ്സായിൽ അധിഷ്ഠിതമാണ്) മാമ്മോദീസയിലൂടെ ലഭിക്കുന്ന പൗരോഹിത്യവും തമ്മിൽ വ്യത്യാസമുണ്ട്. ആദ്യത്തേതിന് ആചാര്യ പൗരോഹിത്യം എന്ന് പേര് നൽകാം. രണ്ടാമത്തേതിന് അൽമായ (പൊതു) പൗരോഹിത്യം എന്ന സംജ്ഞയും നൽകാം. ഇരുവരും പങ്കുചേരുന്നതു ക്രിസ്തുവിന്റെ ഏക പോരോഹിത്യത്തിൽ തന്നെ. പക്ഷെ പങ്കുചേരുന്ന രീതിയിൽ വ്യത്യാസമുണ്ട്.

മാമ്മോദീസയിലൂടെ ലഭിക്കുന്ന കൃപാവരത്തിന്റെ വർധനയിലൂടെയാണ് വിശ്വാസികളുടെ പൊതു പൗരോഹിത്യ ധർമ്മം അനുഷ്ഠിക്കപ്പെടുക. ഒന്ന് മറ്റൊന്നിലേക്കു ഉന്മുഖമാണെങ്കിലും രണ്ടും തമ്മിൽ കാതലായ വ്യത്യാസമുണ്ട്.

അൽമായ പൗരോഹിത്യത്തിന്റെ കടമകൾ നിർവഹിക്കപ്പെടുന്ന മാമ്മോദീസയിലൂടെ ലഭിക്കുന്ന കൃപാവരത്തിന്റെ വര്ധനവിലൂടെയാണ്. അതായതു, വിശ്വാസത്തിന്റെയും പ്രത്യാശയുടെയും കരുണാർദ്രമായ സ്നേഹത്തിന്റെയും ജീവിതത്തിലൂടെ; ഇത് തന്നെയാണ് അരൂപിക്കനുസൃതമായ ജീവിതം. ശുശ്രൂക്ഷ പൗരോഹിത്യമോ പൊതു പൗരോഹിത്യത്തിന് ശുശ്രൂക്ഷ അർപ്പിക്കാനും അതിന്റെ ലക്ഷ്യമോ എല്ലാവരുടെയും മാമ്മോദീസായുടെ കൃപാവരത്തിന്റെ വർധനവും നിരന്തരം തന്റെ സഭയെ പടുത്തുയർത്തുന്ന, നയിക്കുന്ന ഈശോയുടെ പ്രവർത്തനത്തിനുള്ള സുപ്രധാന മാധ്യമമാണത്. തിരുപ്പാട്ടമെന്ന കൂദാശയിലൂടെ അത് കൈമാറ്റപെടുകയും ചെയുന്നു. അതെ, പുരോഹിതന്റെ ശുശ്രൂക്ഷയിലൂടെ ഈശോ തന്നെ തന്റെ സഭയിൽ സന്നിഹിതനാകുന്നു.

ഫാ. ജോസഫ് വട്ടക്കളം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.