കുടുംബത്തിന് മാതാവിന്റെ പ്രത്യേക സംരക്ഷണം ഉണ്ടാകണോ? പ്രാര്‍ത്ഥന ഇതാ

അപേക്ഷിച്ചാല്‍ ഉപേക്ഷിക്കാത്തവളാണ് പരിശുദ്ധ മറിയം. ദൈവഹിതത്തിന് ആമ്മേന്‍ പറഞ്ഞതു മുതല്‍ കാല്‍വരിയില്‍ കുരിശില്‍ ചുവട്ടില്‍വരെ ഈശോയോടൊപ്പം ആയിരുന്ന വ്യക്തി എന്ന നിലയില്‍ പരിശുദ്ധ മറിയത്തിന്റെ മാദ്ധ്യസ്ഥ്യം തേടി അപേക്ഷിക്കുന്ന ഒരു കാര്യവും ദൈവം നിഷേധിക്കുകയുമില്ല. പെറ്റമ്മയുടെ സ്‌നേഹവും സംരക്ഷണവും കരുതലുമാണ് തന്നെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക് പരിശുദ്ധ മറിയം നല്‍കിക്കൊണ്ടിരിക്കുന്നതും.

ഓരോ കുടുംബങ്ങള്‍ക്കും എപ്പോഴും ആവശ്യമുള്ള സംരക്ഷണമാണ് പരിശുദ്ധ മറിയത്തിന്റേത്. കുടുംബവും അതിലെ ഓരോ വ്യക്തികളും ദൈവത്തിന്റെ പ്രത്യേക അനുഗ്രഹത്തിന് പാത്രമാകുന്നതിന് പരിശുദ്ധ മറിയത്തോട് മാദ്ധ്യസ്ഥ്യം തേടാവുന്നതാണ്. കുടുംബങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടി പരിശുദ്ധ മറിയത്തോടുള്ള പ്രാര്‍ത്ഥന ഇതാ…

ഓ പരിശുദ്ധ അമ്മേ, അമ്മയുടെ അനുഗ്രഹീതമായ നാമത്താല്‍ ഈ ഭവനത്തെ അനുഗ്രഹിക്കണമേ, ആശീര്‍വദിക്കണമേ അമലോത്ഭവയായ അമ്മേ, കന്യകയായ അമ്മേ സ്ത്രീകളില്‍ അമ്മയുടെ നാമം അനുഗ്രഹീതമാകട്ടെ. ഈശോയുടെ അമ്മേ, സ്വര്‍ഗ്ഗത്തിന്റെ രാജ്ഞീ, അമ്മയുടെ സംരക്ഷണത്തിന്റെ തണലില്‍ ഈ വീടിനെയും ഇതിലുള്ളവരെയും ഇതിലുള്ളതിനെയും പൊതിഞ്ഞു സംരക്ഷിക്കണമേ. അമ്മേ, മാതാവേ ഞങ്ങളുടെ ഈ വീടിന്റെ മേല്‍ കരുണയുണ്ടായിരിക്കണമേ. ആമ്മേന്‍