ഗ്വാഡലൂപ്പാ മാതാവിന്റെ കണ്ണുകളില്‍ തെളിയുന്നത്..

അതിനിഗൂഢമായ പല രഹസ്യങ്ങളും മറഞ്ഞിരിക്കുന്ന ഒന്നാണ് പരിശുദ്ധ ഗ്വാഡലൂപ്പാ മാതാവിന്റെ കണ്ണുകള്‍ എന്നാണ് പെറുവിയന്‍ എന്‍ജിനീറായ ജോസ് ടോന്‍സ്മാന്‍ പറഞ്ഞിട്ടുള്ളത്. ഈ രഹസ്യത്തെക്കുറിച്ച് ആഴത്തില്‍ പഠിച്ച വ്യക്തി കൂടിയാണ് ഇദ്ദേഹം.

1531-ല്‍ കര്‍ഷകനായ വി. യുവാന്‍ ഡീഗോയ്ക്ക് ലഭിച്ച പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യക്ഷീകരണത്തില്‍ വെളിപ്പെട്ട ഗ്വാഡലൂപ്പാ മാതാവിന്റെ ചിത്രത്തെക്കുറിച്ച് 20 വര്‍ഷത്തോളം പഠനം നടത്തിയ വ്യക്തിയാണ് കോണ്‍വെല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം സ്വന്തമാക്കിയ ജോസ് ടോന്‍സ്മാന്‍.

ഗ്വാഡലൂപ്പാ മാതാവിന്റെ കണ്ണുകളാണ് ഒട്ടും പിടിതരാത്തതെന്ന് അദ്ദേഹം പറയുന്നു. അതിലാണ് പല രഹസ്യങ്ങളും മറഞ്ഞിരിക്കുന്നത്. കണ്‍പോളകളും കൃഷ്ണമണികളും തീര്‍ത്തും ചെറുതെങ്കിലും 13 ആളുകളുടെ ചിത്രം കണ്ണുകളില്‍ ദൃശ്യമാണ്. ജോസ് ടോന്‍സ്മാന്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രഞ്ജര്‍ക്കും അനേകം പഠിതാക്കള്‍ക്കും ഇന്നും പിടികിട്ടാത്ത മറ്റനേകം കാര്യങ്ങളുമുണ്ട്. അവയില്‍ ചിലത് ഇതാണ്.

1. ഒരു പഴയ തുണിയില്‍ വരച്ച ചിത്രം ഇന്നും യാതൊരു കേടും കൂടാതെ നില്‍ക്കുന്നു.

2. 1970 മുതല്‍ ഇതില്‍ ഇന്‍ഫ്രാറെഡ് ഫോട്ടോഗ്രാഫി വിദ്യ ഉപയോഗിച്ച് പരീക്ഷണങ്ങള്‍ നടത്തിയ ശാസ്ത്രജ്ഞര്‍ പറഞ്ഞത്, ഇതില്‍ ബ്രഷിന്റെ പാടുകള്‍ ഒന്നും തന്നെ ഇല്ലെന്നാണ്.

3. പലപ്പോഴും ചിത്രത്തിന്റെ തനിപ്പകര്‍പ്പുകള്‍ ഉണ്ടാക്കുവാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. അപ്പോഴൊക്കെ യഥാര്‍ത്ഥ ചിത്രത്തിന് യാതൊരു മങ്ങലും സംഭവിച്ചിട്ടുള്ളതായി കണ്ടിട്ടില്ല. അതേസമയം അതിന്റെ പകര്‍പ്പുകള്‍ കുറച്ചുകാലം കഴിഞ്ഞപ്പോള്‍ നശിച്ചു പോയിട്ടുമുണ്ട്.

4. 1921-ല്‍ പൗരോഹിത്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്ന ഒരാള്‍ 29 ഡൈനാമിറ്റ് സ്റ്റിക്കുകള്‍ അടങ്ങുന്ന ഒരു ബോംബ് റോസാപുഷ്പങ്ങള്‍ നിറഞ്ഞ ഒരു ചെടിച്ചട്ടിയില്‍ നിക്ഷേപിച്ചശേഷം അത് പരിശുദ്ധ അമ്മയുടെ ചിത്രത്തിന് മുമ്പിലായി വെച്ചു. ആ സ്‌ഫോടനത്തില്‍, സ്‌ഫോടനസ്ഥലത്തു നിന്നും 150 മീറ്ററുകള്‍ അകലെയുള്ള ജനലുകള്‍ വരെ തകര്‍ന്നു. എന്നാല്‍, ഈ ചിത്രവും അതടങ്ങുന്ന കവചവും യാതൊരു കുഴപ്പവും കൂടാതെ നിലകൊണ്ടു.

ദൈവമാതാവിന്റെ ദര്‍ശനം ലഭിച്ച ജുവാന്‍ ഡിഗോയെ കത്തോലിക്കാ സഭയില്‍ വിശുദ്ധനായി വണങ്ങപ്പെടുന്നു. അത്ഭുതമായി ആ ചിത്രവും…