യേശുവിന്റെ തിരുക്കല്ലറയുടെ പുനഃസമർപ്പണം

ഫാ. പോൾ കുഞ്ഞാനായിൽ എം. സി. ബി. എസ്.

ജറുസലേമിലെ പരിശുദ്ധ തിരുക്കല്ലറയുടെ ദേവാലയത്തിലെ (Holy Sepulcher Church) ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ യേശുവിന്റെ തിരുകല്ലറ ഉൾകൊള്ളുന്ന എടിക്കുള (Aedicula) പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു ശേഷം ഇന്ന് പുനർസമർപ്പിക്കപ്പെട്ടു. മനോഹരമായ മാർബിൾ ഫലകങ്ങളാൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന എടിക്കുള യേശുവിന്റെ തിരുകല്ലറയെ ആവരണം ചെയ്തു സംരക്ഷിക്കുന്ന സ്മാരകമാണ്. 1808-ലെ തീ പിടുത്തവും 1927-ലെ ഭൂമികുലുക്കവും ദുര്ബലമാക്കിയതിനാലും പിന്നീട് പതിറ്റാണ്ടുകൾക്ക് ശേഷം എടിക്കുള നിലം പതിക്കും എന്ന അവസ്ഥ വന്നതിനാലുമാണ് 2016 ജൂലൈ മുതൽ അതിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. തിരുക്കല്ലറയുടെ ദേവാലയത്തിന്റെ മുഖ്യ അവകാശികളായ ഗ്രീക്ക്ഓർത്തഡോക്സ്‌, റോമൻ കത്തോലിക്കർ, അർമേനിയൻ ഓർത്തഡോക്സ്‌ എന്നി സഭകളാണ് ഇതിനു നേതൃത്വം കൊടുത്തത്. ഗ്രിസിലെ ആതൻസ് ടെക്‌നിക്കൽ യൂണിവേഴ്സിറ്റിയാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് സാങ്കേതിക സഹായങ്ങൾ നൽകിയത്.

തിരുക്കല്ലറയുടെ ദേവാലയത്തിലേക്ക് കയറാൻ കാത്തുനിൽക്കുന്നവർ

യേശുവിന്റെ തിരുക്കല്ലറയുടെ പുനഃസമർപ്പണകർമ്മങ്ങളിൽ ഗ്രീക്ക് ഓർത്തഡോക്സ്‌, റോമൻ കത്തോലിക്കർ, അർമേനിയൻ ഓർത്തഡോക്സ്‌ സഭകളുടെ നേതൃത്വത്തിൽ പ്രത്യേക പ്രാര്ഥനകളുണ്ടായിരുന്നു. ഗ്രീക്ക് ഓർത്തഡോക്സ്‌ പാത്രിയർക്കിസ് മാർ തെയോഫിലോസ് കസ്റ്റഡി ഓഫ് ദി ഹോളി ലാൻഡ് തലവൻ ഫ്രാൻസിസ് പത്തോൻ, അർമേനിയൻ മെത്രാപോലിത്ത നുർഹാൻ, അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റർ പിയർ ബാറ്റിസ്റ്റ പിസാബല്ല, തുടങ്ങിയവർ സന്ദേശങ്ങൾ നൽകി സംസാരിച്ചു. വിവിധ ക്രൈസ്തവ സഭകളുടെ ഐക്യത്തിന്റെ പ്രകാശനമായിരുന്നു യേശുവിന്റെ തിരുക്കല്ലറയുടെ പുനരുദ്ധാരണവും പുനഃസമർപ്പണവും.

തിരുക്കല്ലറയുടെ ദേവാലയ ത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍

തിരുക്കല്ലറയുടെ ദേവാലയം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.