മാതാപിതാക്കളെ തിരുക്കുടുംബം പഠിപ്പിക്കുന്നത് 

ഈശോയുടെ ജനനത്തിനു ശേഷം തിരുക്കുടുംബത്തിന്റെ ജീവിതവും മനോഭാവവും ഓരോ മാതാപിതാക്കള്‍ക്കും അനുകരിക്കാവുന്നത് ആണ്. കാരണം അവര്‍ കടന്നുപോകാത്ത, അനുഭവിക്കാത്ത ഒരു വിഷമവും സഹനവും ഇല്ല. സ്വന്തം മകനെ സംരക്ഷിക്കാനും പരിപാലിക്കാനും ദൈവത്തോട് ചേര്‍ന്ന് അവരെടുത്ത തീരുമാനങ്ങള്‍ സഹനങ്ങള്‍ മാറ്റി നിര്‍ത്തിയ ഒന്നായിരുന്നില്ല. കഷ്ടപാടുകളെ ചേര്‍ത്ത് നിര്‍ത്തിയ വഴികള്‍ ആയിരുന്നു. ദൈവപുത്രന്‍ തന്‍റെ ജീവിതത്തില്‍ അനുഭവിച്ചവ നമ്മുടെ ജീവിതത്തിലെ വേദനകള്‍ക്കുള്ള ഉത്തരമാണ്. ജോസഫിനും മറിയത്തിനും തന്‍റെ മകനോടുള്ള ആര്‍ദ്രമായ സ്നേഹത്തെ മാതാപിതാക്കള്‍ ധ്യാനവിഷയമാക്കേണ്ടതാണ്.

വേദനകളിലൂടെയും കഷ്ടപ്പടിലൂടെയും ജീവിക്കാന്‍ നമ്മോടൊപ്പം കടന്നുവന്ന ദൈവപുത്രനായ ഈശോ.

പുത്രനായ ഈശോയ്ക്കുവേണ്ടി തന്‍റെ ജീവിതം മുഴുവന്‍ മാറ്റിവെച്ച അമ്മ മാതാവ്. പരിശുദ്ധയും നിര്‍മ്മലയുമായവള്‍.

തന്‍റെ ദാരിദ്ര്യത്തിലും തന്‍റെ മകനെ കണ്ണിലെ കൃഷ്ണമണിപോലെ പരിപാലിക്കുന്ന വളര്‍ത്തുപിതാവായ ജോസഫ്‌. നീതിമാനായ ജോസഫ്‌. അതാണ്‌ അദ്ദേഹത്തിന് ബൈബിള്‍ കൊടുക്കുന്ന വിശേഷണം.

ഈ ക്രിസ്തുമസ് വേളയില്‍ തിരുക്കുടുംബത്തിന്റെ ജീവിതത്തെ ധ്യാനിക്കാനും മാതൃകയാക്കുവാനും നമുക്ക് സാധിക്കട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ